- pma
വായിക്കുക: നാടകം, മലയാളി സമാജം
അബുദാബി : മലയാളി സമാജം ഒരുക്കുന്ന സമാജം സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ നാളെ (ജൂലൈ 12) നു സമാപിക്കും എന്ന് സമാജം പത്രക്കുറിപ്പില്‍ അറിയിച്ചു. ആറു വയസ്സിനു മുകളി ലുള്ള കുട്ടികള്‍ക്ക് വേണ്ടി യുള്ള സമ്മര്‍ ക്യാമ്പ് ജൂലായ് 15 വ്യാഴാഴ്ച ആരംഭിക്കും. പ്രശസ്ത നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, പത്നി ലക്ഷ്മി രാജ് എന്നിവരാണ് ‘സമ്മര്‍ ഇന്‍ സമാജം’ എന്ന പേരില്‍ നടക്കുന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ യു. എ. ഇ. യിലെ പ്രമുഖ വ്യക്തി ത്വങ്ങളും ഈ സമ്മര്‍ ക്യാമ്പില്‍ ക്ലാസുകള്‍ എടുക്കും.
വിനോദവും വിജ്ഞാനവും കളികളു മായി ഒരുക്കുന്ന ക്യാമ്പില്‍ ഭാഷ, കഥ, കവിത, അഭിനയം, നൃത്തം, സംഗീതം, ശാസ്ത്രം, സാമൂഹ്യം, വ്യക്തിത്വ വികസനം തുടങ്ങി യവ യും ‘സമ്മര്‍ ഇന്‍ സമാജം’ ലഭ്യമാക്കുന്നു. വീടുകളില്‍ നിന്നോ വിദ്യാലയ ങ്ങളില്‍ നിന്നോ ലഭിക്കാത്ത പുത്തന്‍ അറിവുകള്‍ കുട്ടി കള്‍ക്ക് ക്യാമ്പില്‍ നിന്നും കിട്ടും എന്നും സംഘാടകര്‍ അറിയിച്ചു.
വിവര ങ്ങള്‍ക്ക് വിളിക്കുക: 02 66 71 400
- pma
വായിക്കുക: കുട്ടികള്‍, മലയാളി സമാജം, സംഘടന
അബുദാബി : മലയാളി സമാജം ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന പേരില്‍ ഒരുക്കുന്ന വേനല്‍ക്കാല ഉത്സവം ജൂലായ് 8 വ്യാഴാഴ്ച, മുസഫ യിലെ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടക്കും. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ചിരിയരങ്ങ് എന്നീ പരിപാടി കളുമായി രാത്രി 7 മണിക്കാണ് പരിപാടികള്‍ അരങ്ങേറുക. ടെലിവിഷന്‍ രംഗത്തെ യുവ താരങ്ങള്‍ അണി നിരക്കുന്ന പരിപാടി യുടെ സംവിധായകന്‍ സലീം തളിക്കുളം.
അബുദാബി മലയാളി സമാജം കലാ പ്രവര്‍ത്തനം മുസഫയി ലേക്ക് വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി അവിടെ നടത്തുന്നത്. സമാജം പ്രവര്‍ത്തന ങ്ങളില്‍ മുസഫ യിലെ തൊഴിലാളി കളുടെ സജീവ പങ്കാളിത്തം ഉള്ളത് കൊണ്ട് തികച്ചും സൗജന്യ മായാണ് ഈ പരിപാടി ഒരുക്കുന്നത് എന്ന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും ജനറല്‍ സെക്രട്ടറി യേശു ശീലനും പത്ര ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി മലയാളി സമാജം വനിതാ വിഭാഗം പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന ഈ പരിപാടി യില്‍ നടക്കും. അബുദാബി യിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- pma
വായിക്കുക: കല, മലയാളി സമാജം, സംഘടന
അബുദാബി : മലയാളി സമാജം ഈ വര്‍ഷം ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ് 15 ന് ആരംഭിക്കും. ക്യാമ്പി ലേക്കുള്ള അഡ്മിഷന്‍ തുടങ്ങി യിരിക്കുന്നു. വാഹന സൗകര്യം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് സമാജ വുമായി ബന്ധപ്പെടുക. അവധി ക്കാലത്ത് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സമാജം ഒരുക്കുന്നത്. ക്യാമ്പ് ഡയറക്ടര്‍മാരായി കേരളത്തില്‍ നിന്നുള്ള കലാകാരന്മാരാണ് പങ്കെടുക്കുക. വിനോദവും, വിജ്ഞാനവും, കളികളു മായി ഒരുക്കുന്ന ക്യാമ്പില്‍ യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ നിന്നുള്ള പ്രമുഖര്‍ ക്ലാസ്സുകള്‍ എടുക്കും. വിവര ങ്ങള്‍ക്ക് വിളിക്കുക: 02 66 71 400
- pma
വായിക്കുക: കുട്ടികള്‍, മലയാളി സമാജം, സംഘടന
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന ഹ്രസ്വ സിനിമ കളുടെ മല്‍സര ത്തിലേക്കുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന തിന്‍റെ കാലാവധി ജൂലായ് 10 വരെ നീട്ടിയിരിക്കുന്നു എന്ന് കലാ വിഭാഗം സിക്രട്ടറി അറിയിച്ചു. ഏറ്റവും നല്ല ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, ഛായാഗ്രഹണം, ശബ്ദമിശ്രണം, മികച്ച വിഷയം എന്നീ വിഭാഗ ങ്ങളിലാണ് മത്സരം.
മത്സരവു മായി ബന്ധപ്പെട്ട നിബന്ധനകള്‍:
1. സിനിമ മുഴുവനായും യു. എ. ഇ. യില്‍ ചിത്രീകരിച്ചത് ആയിരിക്കണം.
2. അഭിനേതാക്കളും സാങ്കേതിക വിദഗ്‌ദരും യു. എ. ഇ. വിസ ഉള്ളവരും ആയിരിക്കണം.
3. ഓരോ സിനിമ കളുടെയും ദൈര്‍ഘ്യം പരമാവധി 10 മിനിറ്റ് ആയിരിക്കും.
4. സൃഷ്ടികള്‍ 2010 ജൂലായ് 10 ന് അബുദാബി മലയാളി സമാജ ത്തില്‍ ലഭിച്ചിരിക്കണം.
നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാ കാരന്മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും വിധി നിര്‍ണ്ണയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കിഴക്കനേല യുമായി 055 452 60 50, 056 617 53 78 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
.
- pma
വായിക്കുക: കല, മലയാളി സമാജം, സംഘടന