അബുദാബി: മലയാളി സമാജം പ്രവര്‍ത്തനോ ദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു. മലയാളി കള്‍ക്ക് കൂടി ച്ചേരാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസ്ഥ നില നില്‍ക്കുന്നു. മലയാളി സമാജത്തിന്‍റെ സ്വന്തം കെട്ടിടം എന്ന സങ്കല്പം സാക്ഷാത്കരിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലാ മലയാളി കളോടും ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ എം. എ. യൂസഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സിക്രട്ടറി മൊയ്തു ഹാജി, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, സുധീര്‍കുമാര്‍ ഷെട്ടി, എസ്. എഫ്. സി. മുരളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി. അഷ്‌റഫ് പട്ടാമ്പി സ്വാഗതവും ട്രഷറര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.