അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി, പുതുമ യുള്ള ഒരു നാടക അവതരണ വുമായി പ്രശസ്ത നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, പത്നി ലക്ഷ്മി രാജ് എന്നിവര്‍ കൊച്ചു കുട്ടികള്‍ അടക്കമുള്ള പ്രേക്ഷക രുടെ കൈയടി നേടി. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പ്രേമലേഖനം’ എന്ന കൃതിയെ അടിസ്ഥാനമാക്കി ബഷീര്‍ മണക്കാട് രചിച്ച് സൂര്യ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത പ്രേമലേഖനം, ഗ്രീക്ക് നാടക സമ്പ്രദായ മായ അരീനാ തിയ്യേറ്റര്‍ സംവിധാന ത്തിലാണ് അവതരിപ്പിച്ചത്.
ജൂലായ് 15 ന് ആരംഭിച്ച സമ്മര്‍ ക്യാമ്പിന് നേതൃത്വം നല്‍കുവാന്‍ എത്തി ച്ചേര്‍ന്ന തായിരുന്നു ഇവര്‍. ജൂലായ് 30 വെള്ളിയാഴ്ച, ആകര്‍ഷക ങ്ങളായ വിവിധ കലാ പരിപാടി കളോടെ സമ്മര്‍ ക്യാമ്പ് സമാപിക്കും. ശബ്ദ ഘോഷ ങ്ങളില്ലാതെ, മൈക്ക് പോലും ഉപയോഗി ക്കാതെ കാണികള്‍ക്ക് നടുവില്‍ അവരില്‍ രണ്ടു പേരായി ബഷീറിന്‍റെ കഥാപാത്രങ്ങള്‍ നിറഞ്ഞു നിന്നപ്പോള്‍ ‘പ്രേമലേഖനം’ കൂടുതല്‍ ആസ്വാദ്യ കരമായ അനുഭവമായി. വിവിധ രാജ്യ ങ്ങളിലായി നൂറോളം വേദി കളില്‍ അവതരിപ്പിച്ച ഈ നാടകം ഇവിടത്തെ നാടക പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവ മായി മാറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, മലയാളി സമാജം