അബുദാബി: ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന ആയിരം കൈകളില്‍ മൈലാഞ്ചി അണിയിക്കല്‍ പരിപാടി യായ ‘മൈലാഞ്ചി മൊഞ്ച്2010’ ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച വൈകീട്ട് കേരള സോഷ്യല്‍ സെന്‍ററില്‍ പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രഥമ അമ്മ അവാര്‍ഡ് ജേതാവ് കൂടിയാണ് കവിയൂര്‍ പൊന്നമ്മ. ഇതോടൊപ്പം തന്നെ മൈലാഞ്ചി ചാര്‍ത്തല്‍ മത്സരവും പായസ പാചക മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും നന്നായി മൈലാഞ്ചി അണിയിക്കുന്ന കൈകള്‍ക്ക് സ്വര്‍ണ്ണവള സമ്മാനമായി നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.