അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘കേരളോത്സവം’ ഡിസംബര്‍ 30, 31 തിയ്യതി കളില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ അരങ്ങേറും.
നാട്ടിലെ ഗ്രാമോല്‍സവങ്ങളെ അനുസ്മരിപ്പിക്കും വിധം നാടന്‍ ഭക്ഷണ ശാല കള്‍, തട്ടു കടകള്‍, നാടന്‍ കലാ രൂപങ്ങള്‍, ചന്തകള്‍, സ്റ്റേജ് ഷോ, തുടങ്ങി ആകര്‍ഷക ങ്ങളായ പരിപാടി കള്‍ ഒരുക്കിയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ ടെലിവിഷന്‍ താര ങ്ങളും മിമിക്രി കലാകാരന്മാരും മേളയില്‍ പങ്കെടുക്കും.
അബുദാബി യില്‍ നടക്കുന്ന ഏറ്റവും വലിയ മാമാങ്കമായി കേരളോത്സവ ത്തെ മാറ്റാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചതായി സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
അഞ്ചു ദിര്‍ഹം മുടക്കി പ്രവേശന ടിക്കറ്റ് സ്വന്തമാക്കുന്ന വര്‍ക്ക് നറുക്കെടുപ്പി ലൂടെ ഒന്നാം സമ്മാന മായി ഒരു കാര്‍ നല്‍കും. കൂടാതെ ആകര്‍ഷക ങ്ങളായ മറ്റു സമ്മാന ങ്ങളും നല്‍കും. വാര്‍ത്താ സമ്മേളന ത്തില്‍ കേരളോത്സവ ത്തിന്‍റെ ടിക്കറ്റ് പ്രകാശനവും നടന്നു.
അബുദാബി നഗരത്തില്‍ നിന്ന് മുസഫ യിലേക്ക് സമാജം പ്രവര്‍ത്തനങ്ങള്‍ മാറ്റിയതിനു ശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവ മാണ് ‘കേരളോത്സവം’. സമാജ ത്തിനു സ്വന്തമായി ഇന്‍ഡോര്‍ ഓഡിറ്റോ റിയം പണിയാനുള്ള ശ്രമത്തിന്‍റെ തുടക്കമായി കേരളോത്സവ ത്തിലൂടെ സമാജം ലക്ഷ്യമിടുന്നു.
ഫുഡ്‌ലാന്‍ഡ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ജന. സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്‍റ് യേശുശീലന്‍, കേരളോത്സവം പ്രായോജകരായ യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഗണേഷ്ബാബു (ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍), അബ്ദുള്‍ ഹമീദ് (സ്പീഡ് കമ്പ്യൂട്ടര്‍) എന്നിവരും പങ്കെടുത്തു. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് നന്ദി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 02 66 71 400