ദുബായ് : സമയ നിഷ്ടയും ചിട്ടയായ ജീവിത വും ഗള്‍ഫ് മലയാളി കള്‍ക്കിടയില്‍ നിന്ന് അകന്ന് പോവുക യാണെന്നും, പച്ചയായ സത്യങ്ങള്‍ ഉള്‍ക്കൊള്ളു വാനുള്ള ഹൃദയ വിശാലത വീണ്ടെടുക്ക ലാണ് അതിനുള്ള പ്രതിവിധി യെന്നും ഡോക്ടര്‍ രാജന്‍ വര്‍ഗ്ഗീസ് പറഞ്ഞു. ‘ശാന്തി തേടുന്ന ഗള്‍ഫ് മനസ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളാ റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്ററിന്റേയും (ദുബായ് വായന ക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ ദുബായ് ദേര ഇത്തിസലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തിലാണ് (ദല്‍ മോഖ് ടവര്‍ ) രാജ്യാന്തര ഹൃദയ ദിനാചരണം സംഘടിപ്പിച്ചത്.
നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊഫസര്‍ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി, ഷാജി ഹനീഫ്, ഒ. എസ്. എ. റഷീദ്, മൊയ്തീന്‍ , ബഷീര്‍ തൃക്കരിപ്പൂര്‍ , വിജോയ് ആനന്ദ്, വിജി സുനില്‍ , കെ. വി അബ്ദുസലാം, രാജന്‍ വടകര, തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിച്ചു. കെ. എ. ജബ്ബാരി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.
- pma