മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗം : സമദാനി യുടെ പ്രഭാഷണം വ്യാഴാഴ്ച

May 3rd, 2012

mla-tn-prathapan-in-abudhabi-ePathram
അബുദാബി : ലോക മാതൃ ദിനത്തോട് അനുബന്ധിച്ച് മലയാളി സമാജം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി എം. എല്‍. എ. ‘മാതാവിന്‍ കാല്‍ചുവട്ടിലാണ് സ്വര്‍ഗം’ എന്ന വിഷയ ത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

മെയ്‌ 3 വ്യാഴാഴ്‌ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി പദ്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും. ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. മുഖ്യാതിഥി യായി പങ്കെടുക്കും.

അബുദാബി മലയാളി സമാജ ത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ദാനം മെയ് 5 ശനിയാഴ്ച രാത്രി എട്ടു മണിക്ക് മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ നടക്കും.

ടി.  എന്‍. പ്രതാപന്‍ എം. എല്‍. എ. യാണ് മധു സൂദനന്‍ നായര്‍ക്ക് സമാജം സാഹിത്യ അവാര്‍ഡ് സമ്മാനിക്കുക. മധു സൂദനന്‍ നായരുടെ പ്രശസ്ത കവിത കള്‍ കോര്‍ത്തി ണക്കി ക്കൊണ്ടുള്ള സംഗീത ശില്പവും സാഹിത്യ അവാര്‍ഡ് ദാന ചടങ്ങില്‍ അവതരിപ്പിക്കും.

മെയ്‌ 5 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് സമാജം ഹാളില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം യു. എ. ഇ. അടിസ്ഥാന ത്തില്‍ മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കും ചിത്രരചനാ മത്സരവും സംഘടി പ്പിച്ചിട്ടുണ്ട്.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ നാല് ഗ്രൂപ്പുകളില്‍ ആയിട്ടാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ഒന്നാം സമ്മാന ക്കാര്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനമായി നല്‍കും.

പരിപാടി കളെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ടി. എന്‍. പ്രതാപന്‍, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശുശീലന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ്, ആലിയാ ഫുഡ് പ്രൊഡക്ട് എം. ഡി. റഫീഖ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമദാനിയുടെ പ്രഭാഷണം : ‘മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം ‘

May 2nd, 2012

samajam-mothers-day-poster-ePathramഅബുദാബി : ലോക മാതൃ ദിനത്തോട് അനുബന്ധിച്ച് അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന മാതൃ ദിന പ്രഭാഷണ പരിപാടി യില്‍ പ്രമുഖ പ്രഭാഷകന്‍ എം. പി. അബ്ദു സമദ്‌ സമദാനി യും ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യും പങ്കെടുക്കും.

മാതാവിന്‍ കാല്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി മെയ്‌ 3 വ്യാഴാഴ്‌ച രാത്രി 8 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പൂരലഹരി പ്രവാസലോകത്തും

May 1st, 2012

thrissur-pooram-epathram
ദുബായ്: കടലിനക്കരെയാണെങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശം പ്രവാസ ലോകത്തും ഒട്ടും കുറവല്ല. തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും വലിയ പ്രവാസി സാന്നിധ്യമാണ് തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ സുന്ദര്‍ മേനോന്‍.

ബിസിനസ്സിന്റെ തിരക്കുകള്‍ക്കിടയിലും എക്കാലത്തും പൂരക്കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇത്തവണയും പതിവിനു മാറ്റമില്ല. തൃശ്ശൂര്‍ പൂരത്തിനു തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് സുന്ദര്‍ മേനോന്‍ നടയ്ക്കിരുത്തിയ ആന പ്രേമികളായ തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരമായ തിരുവമ്പാടി ശിവസുന്ദറാണ്. തെക്കോട്ടിറക്കത്തിനു കൊമ്പ്‌പിടിച്ച്  വര്‍ഷങ്ങളായി അവനെ നയിക്കുന്നത് സുന്ദര്‍ മേനോന്‍ ആണ്. ഇത്തവണ പൂരത്തിന്റെ പിറ്റേന്ന് ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് സുന്ദര്‍ മേനോന്റെ തന്നെ സംരക്ഷണയില്‍ ഉള്ള മറ്റൊരു ആനയാ‍യ പാമ്പാടി രാജന്റെ പുറത്താണെങ്കില്‍ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്താണ് എന്ന  മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്. ആനക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സുന്ദര്‍ മേനോന്റെ സാന്നിധ്യം ഏതാനും വര്‍ഷം മുമ്പ് ഷാര്‍ജയിലെ സണ്‍ എനര്‍ജി എന്ന അദ്ദേഹത്തിന്റെ സ്വന്തം സ്ഥപനത്തിലെ ജീവനക്കാര്‍ ആയിരുന്നു ലിംക ബുക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പൂരപ്പന്തലിന്റെ  ദീപാലങ്കാരങ്ങള്‍ ചെയ്തത്. അതിനായി സുന്ദര്‍ മേനോന്‍ ചൈനയില്‍ നിന്നും പ്രത്യേകം വൈദ്യുതി വിളക്കുകള്‍ ഇറക്കും മതി ചെയ്തിരുന്നു.

ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ വ്യത്യസ്ഥമായ  അനുഭവമാണ് പൂരം സമ്മാനിക്കുന്നത്. ചിലര്‍ക്ക് ആനക്കമ്പം, മറ്റു ചിലര്‍ക്ക് മേളം, ഇനിയൊരു കൂട്ടര്‍ക്ക് വെടിക്കെട്ട് അങ്ങിനെ ആസ്വാദനത്തിന്റെ വൈവിധ്യം വേണ്ടുവോളം നിറച്ചുകൊണ്ടാണ് പൂരത്തിന്റേയും ത്രിശ്ശിവപേരൂരിന്റേയും മഹാശില്പിയായ ശക്തന്‍ തമ്പുരാന്‍ പൂരത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അതിനൊരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് പോരുന്നു.

ദുബായിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ അവധിയെടുത്താണ് ടി.വിക്ക് മുമ്പില്‍ പൂരം കാണുവാന്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.സ്വാഭാവികമായും പൂരത്തിനെത്തുന്ന ആനകളിലാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യം. ശിവസുന്ദര്‍ തന്നെയാണ് അവര്‍ക്കിടയില്‍ താരം. പുതുപ്പുള്ളി കേശവന്‍ എന്ന പുതുമുഖ താരത്തിന്റെ അരങ്ങേറ്റം ഇത്തവണത്തെ പൂരത്തിന്റെ പ്രത്യേകതയാണ്. പാമ്പാടി രാജന്‍ ഇന്നത്തെ പൂരത്തില്‍ ഇല്ല എന്നതില്‍ അവര്‍ക്ക് അല്പം വിഷമവുമുണ്ട്. കൊടും ചൂടില്‍ ആനകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളെ പറ്റി അവര്‍ തികച്ചും ബോധവാന്മാരാണ്. എന്നാല്‍  രാവിലെ പെയ്ത മഴയും ആനകളുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട ഡോ.രാജീവും സംഘവും ഉണ്ടാകും എന്നതും അവര്‍ക്ക് ആശ്വാസം പകരുന്നു. ഫ്രഞ്ചുകാരിയായ ഓഫിലക്കും പൂരത്തില്‍ അണിനിരക്കുന്ന ഗജവീരന്മാര്‍ തന്നെയാണ് വിസ്മയമായത്. ആനകളെ കുറിച്ച് പഠിക്കുവാന്‍ കേരളത്തില്‍ എത്തിയ അവര്‍ക്ക് പൂരം ഒരു അവിസ്മരണീയമായ അനുഭവമായി മാറിയത് നേരത്തെ പങ്കുവെച്ചിരുന്നു.

ആനക്കമ്പത്തേക്കാള്‍ മേളക്കമ്പമാണ് ഗോവിന്ദ് മേനോന്‍ എന്ന ചെര്‍പ്ലശ്ശേരിക്കാരനെ പൂരത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. പേരു കേട്ട മേളകലാകാരന്മാര്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് തീര്‍ക്കുന്ന മേളവിസ്മയത്തെ ടെലിവിഷനിലൂടെ ആസ്വദിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

എന്നാല്‍ പാണ്ടിമേളവും പഞ്ചവാദ്യവും ഏതെന്നറിയാത്ത വണ്ണം മേളത്തെ കുറിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്ത അവതാരകര്‍ നടത്തുന്ന ടെലിവിഷനിലെ വിവരണങ്ങള്‍ ആസ്വാദനത്തില്‍ കല്ലുകടിയാകുന്നു എന്ന് ഗോവിന്ദ് അല്പം പ്രതിഷേധത്തോടെ തന്നെയാണ് തുറന്നു പറയുന്നത്.

കുന്ദംകുളം സ്വദേശിയും ഷാര്‍ജയില്‍ ബിസിനസ്സുകാരനുമായ അനീഷ് തലേക്കരക്ക് ആനകളൊട് ഇഷ്ടമാണെങ്കിലും വെടിക്കെട്ടിനോടാണ് കൂടുതല്‍ കമ്പം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിപുലമായ സുഹൃദ് വലയം ഉള്ള അദ്ദേഹത്തിനു  തൃശ്ശൂര്‍ പൂരം സുഹൃദ് ബന്ധങ്ങള്‍ പുതുക്കുവാനുള്ള ഒരു അവസരം കൂടെയാണ്. വടക്കും നാഥന്റെ ആകാശത്ത് വര്‍ണ്ണ ശബ്ദ വിസ്മയം തീര്‍ക്കുന്ന അഗ്നിയുടെ പൂരത്തില്‍ ലയിച്ച് സ്വയം മറന്ന നാളുകള്‍ അനീഷ് ഓര്‍ത്തെടുക്കുന്നു.

അന്തിക്കാട്ടുകാരി സുമിക്ക് കുടമാറ്റത്തോടാണ് പ്രിയം. മുഖാമുഖം നിരന്ന് നിന്ന് ആനപ്പുറത്ത് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള വിസ്മയക്കാഴ്ച എത്ര കണ്ടാലും മതിവെരില്ലെന്നാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും നേരിട്ട് കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലെങ്കിലും ടെലിവിഷനില്‍ കുടമാറ്റം കാണുന്നത് ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഈ അന്തിക്കാട്ടുകാരി.

ചെറ്റുവക്കാരന്‍ മിഥുന്‍ എന്ന മുബാറക്ക് അബുദാബിയില്‍ ആണെങ്കിലും മനസ്സ് പൂരപ്പറമ്പില്‍ അലയുകയാണ്. ചമയങ്ങള്‍ അണിഞ്ഞ് സ്ക്രീനില്‍ തെളിയുന്ന ആനകളെ മാത്രമല്ല അവയെ വഴിനടത്തുന്ന പാപ്പാന്മാരെയും മുബാറക്കിനു പരിചിതം. പാപ്പാന്മാര്‍ ആനയെ എങ്ങിനെ പരിചരിക്കുന്നു എന്നതും കൂടെ വിലയിരുത്തപ്പെടുന്ന വേദിയാണ് തൃശ്ശൂര്‍ പൂരം. കുത്തിപ്പൊന്തിക്കലും മറ്റും ഇല്ലെങ്കിലും ആനയെ കൊണ്ടു നടക്കേണ്ടതിനെ കുറിച്ച് പൊതുജനത്തിനു അത്ര പരിചിതമല്ലാത്ത ചില കാര്യങ്ങള്‍ പോലും ഈ ചെറുപ്പക്കാരനു കൃത്യമായി അറിയാം. അതിനാല്‍ തന്നെ ഇന്ന ആന ഇന്ന പാപ്പാനൊപ്പം നിന്നാല്‍ കൂടുതല്‍ നന്നാകുമെന്നും ഇന്ന ആനയുടെ കുഴപ്പം ഇന്ന പാപ്പാന്‍ ആണെന്നുമെല്ലാം അദ്ദേഹം ആധികാരികമായി തന്നെ പറയും.

പൂരത്തിന്റെ പിറ്റേന്നുള്ള പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ആണ് തൃശ്ശൂര്‍ ടൌണില്‍ നിന്നുമുള്ള പലര്‍ക്കും കൂടുതല്‍ താല്പര്യം. പൂരത്തിന്റെ അന്ന് അതിഥികള്‍ ഉണ്ടാകും അതിനാല്‍ അന്ന് പൂരം കാണുവാന്‍ സൌകര്യപ്പെടില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ ഉള്ള പൂരം താരതമ്യേന തിരക്കു കുറഞ്ഞതും സ്ത്രീകള്‍ക്ക് ആസ്വദിക്കുവാന്‍ തക്കവണ്ണം ഉള്ളതുമാണെന്നാണ് തൃശ്ശൂര്‍ ടൌണില്‍ താമസക്കാരിയായ ജയശ്രീയുടെ വിലയിരുത്തല്‍.

പൂരമെന്ന അതുല്യമായ അനുഭവത്തെ ആത്മാവിനോട് ചേര്‍ത്തുവെക്കുന്ന മലയാളികള്‍ ഉള്ള  ലോകത്തിന്റെ ഏതു കോണിലും പൂരപ്പെരുമ അലയടിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പൂരലഹരി പ്രവാസലോകത്തും

സമാജം പാചക മല്‍സരം

April 13th, 2012

samajam-coocking-competition-2012-ePathram
അബുദാബി : മലയാളീ സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പാചക മല്‍സരം ഏപ്രില്‍ 20 വെള്ളിയാഴ്ച സമാജം അങ്കണത്തില്‍ നടക്കും.

പായസം, നോണ്‍ – വെജ് (ചിക്കന്‍ ) എന്നീ രണ്ട് ഇനങ്ങളില്‍ ആയിട്ടാണ് മല്‍സരം നടക്കുക. പുരുഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ആലിയാ ഫുഡ്‌ പ്രോഡക്റ്റ്സ് ഒരുക്കുന്ന ‘ലൈവ് കുക്കിംഗ് മല്‍സരം’ ആണെന്നും പാചകം ചെയ്യാനുള്ള സംവിധാനങ്ങള്‍ സമാജത്തില്‍ ഒരുക്കുന്നുണ്ട് എന്നും വനിതാ വിഭാഗം സെക്രട്ടറി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്കായി സമാജം ഓഫീസില്‍ വിളിക്കുക : 02 55 37 600. വനിതാ വിഭാഗം സെക്രട്ടറി ജീബ : 055 20 70 163.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം

April 4th, 2012

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.

കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.

പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിരിക്കുടുക്ക 2012 : പട്ടണം റഷീദ് മുഖ്യാഥിതി
Next »Next Page » ബോധവല്‍കരണ സെമിനാര്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine