മലയാളി സമാജം കലാ വിഭാഗം പ്രവര്‍ത്ത​ന ഉദ്ഘാടനം

June 15th, 2012

അബുദാബി : മലയാളി സമാജം കലാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 16 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് മുസഫയിലെ സമാജം അങ്കണത്തില്‍ നടക്കും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടി യില്‍ മിമിക്രി, ഗാനമേള, ലഘു നാടകങ്ങള്‍ തുടങ്ങി കലാപരിപാടികള്‍ അരങ്ങേറും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്റെ രക്ത സാക്ഷിത്വം കേരളത്തിന് പാഠമാകണം : സമദാനി

June 10th, 2012

tp-chandra-shekharan-ePathram
അബുദാബി : ടി. പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഒരു പാഠമായി ഉള്‍ക്കൊണ്ട് കൊലയും സംഘര്‍ഷ ങ്ങളുമില്ലാത്ത കേരളം സൃഷ്ടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. അബുദാബി മലയാളി സമാജ ത്തിന്റെ 2012 – 2013 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

‘ലോകത്തെല്ലാമുള്ള മലയാളികളെ ഇത്ര ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം ഇതിനു മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതക ത്തിന്റെ രാഷ്ട്രീയം എന്തായാലും കേരളം ഒന്നടങ്കം ആ സംഭവത്തെ അപലപിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്റെ അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുഖങ്ങള്‍ വല്ലാത്ത വേദനയായി ഓരോ മലയാളി യുടെയും മനസ്സിലുണ്ട്. ഇനിയൊരു അമ്മയ്ക്കും ഈ ദുഃഖം ഉണ്ടാവരുത്. ഈ തിരിച്ചറി വിലൂടെ സംഘര്‍ഷ രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം കേരള ത്തിലുണ്ടാവണം. സംഘര്‍ഷങ്ങള്‍ ഭയന്ന് രാഷ്ട്രീയത്തെ വെറുക്കാന്‍ തുടങ്ങിയാല്‍ അരാഷ്ട്രീയമാണ് കേരളത്തില്‍ ഉണ്ടാവുക.

അരാഷ്ട്രീയമായ സമൂഹ ത്തിലേക്ക് വര്‍ഗ്ഗീയവും തീവ്രവാദവും കടന്നു വരാന്‍ എളുപ്പമാണ്. അത് അപകട കരമായ മറ്റൊരു അവസ്ഥ യിലേക്കാണ് നയിക്കുക.’ സമദാനി പറഞ്ഞു.

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി വൈസ് പ്രസിഡന്റ് ബാബു വടകര, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, മുഹമ്മദാലി, ഹുമയൂണ്‍ ആലം എന്നിവര്‍ ആശംസ നേര്‍ന്നു. സമാജം ജനറല്‍ സെക്രട്ടറി സതീഷ് സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം : ഭരണ സമിതിയെ തെരഞ്ഞെടുത്തു

May 27th, 2012

malayalee-samajam-new-building-epathram
അബുദാബി : മലയാളി സമാജത്തില്‍ 2012-13 ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : മനോജ് പുഷ്കര്‍, ജനറല്‍ സെക്രട്ടറി : ബി.സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് : ഷിബു വര്‍ഗീസ്, ട്രഷറര്‍ : അബൂബക്കര്‍ മേലെത് എന്നിവരും മറ്റു 11 കമ്മിറ്റി അംഗങ്ങളെയും ഐക കണ്‍ഠേനയാണ് തെരഞ്ഞെടുത്തത്.

ഏറെക്കാലമായി സമാജത്തിന്റെ പ്രവര്‍ത്തന ങ്ങളില്‍ നിന്നും വിട്ടു നിനിരുന്ന ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. എന്ന സംഘടനയും യോജിച്ചാണ് ഇത്തവണ കമ്മിറ്റി രൂപീകരിച്ചി രിക്കുന്നത്. വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തന ങ്ങളില്‍ ഈ യോജിപ്പ് കൂടുതല്‍ കരുത്തു പകരും എന്ന് ഭാരവാഹികള്‍ അറിയിച്ചു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നമ്മുടെ സംസ്‌കാരം കൈവിടാതെ സൂക്ഷിക്കണം : സ്‌പീക്കര്‍

May 15th, 2012

speaker-karthikeyan-at-samajam-ePathram
അബുദാബി : സ്വന്തം നാടിനോടുള്ള ആത്മ ബന്ധം എവിടെ ആയിരുന്നാലും പ്രവാസി മലയാളി കള്‍ കാണിക്കണം എന്നും നമ്മുടെ സംസ്‌കാരം കൈ വിടാതെ സൂക്ഷിക്കണം എന്നും കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘ കാലമായി ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാജ്യ ങ്ങളിലുമുള്ള വിദേശ മലയാളി കളുടെ ഇളം തലമുറ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം രണ്ടാം തലമുറയും മൂന്നാം തലമുറയും ആവുമ്പോള്‍ മറ്റൊരു സംസ്‌കാര ത്തിലേക്ക് വഴുതി പ്പോകുന്നതായും സ്പീക്കര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച ശ്രീദേവി സ്മാരക യുവ ജനോത്സവ വിജയി കള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ച് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.

അതി കഠിനമായ ചൂടിലും വെന്തുരുകി അധ്വാനിക്കുന്ന മലയാളി കളുടെ വിയര്‍പ്പിന്റെ വില കേരളീയര്‍ തിരിച്ചറി യേണ്ടതുണ്ട്. തൊഴില്‍ മേഖല യില്‍ പ്രാവീണ്യം നേടിയ തലമുറയെ കേരള ത്തിലും വിദേശത്തും ഉണ്ടാക്കാന്‍ സഹായിച്ചത് വിദേശ മലയാളി കളുടെ അധ്വാനത്തിന്റെ പങ്കാണ്. കേരള ത്തില്‍ വിദേശ നാണ്യം നേടി ത്തന്നതിനൊപ്പം ആയിര ക്കണക്കിന് പ്രൊഫഷ ണലുകളെ വാര്‍ത്തെ ടുക്കുന്നതിനും ഗള്‍ഫ് മലയാളി കളുടെ പ്രയത്‌നം വളരെ പ്രധാന പ്പെട്ടതാണ്.

ഗള്‍ഫ് മലയാളി കള്‍ക്ക് അവധിക്ക് നാട്ടില്‍ എത്താനുള്ള വിമാന യാത്രാ നിരക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് ശ്രദ്ധിക്കാനുള്ള മൗലിക മായ അവകാശം കേന്ദ്ര സംസ്ഥാന സര്‍ക്കാറു കള്‍ക്കുണ്ട്. കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രവാസി കളുടെ പ്രശ്‌ന പരിഹാര ത്തിനുള്ള ശ്രമത്തില്‍ ആണെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു പാട് എഴുത്തുകാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവര്‍ക്കെല്ലാം വേണ്ടത്ര പ്രോത്സാഹനം നല്‍കാന്‍ സംഘടന കള്‍ക്ക് കഴിയണം. സംഘടനകള്‍ ഐക്യത്തോടും ഒത്തൊരുമയോടും പ്രവര്‍ത്തിക്കണ മെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി എം. എല്‍. എ, അഹല്യ എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, കണിയാപുരം സൈനുദ്ദീന്‍, മലയാളി സമാജം വൈസ് പ്രസിഡന്റ് ബി. യേശു ശീലന്‍, സെക്രട്ടറി സതീഷ്‌ കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബ എം. സാഹിബ, ബാല വേദി കണ്‍വീനര്‍ അനുഷ്മ ബാലകൃഷ്ണന്‍, സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ്. ആര്‍ട്‌സ് സെക്രട്ടറി കെ. വി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും : ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി

May 6th, 2012

chirayinkeezhu-ansar-endowment-award-press-meet-ePathram
അബുദാബി : മൂന്നു പതിറ്റാണ്ടിലേറെ പ്രവാസി മലയാളി കള്‍ക്കിടയില്‍ നിസ്തുല സേവനം കാഴ്ച വെച്ച ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണക്കായി ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മെയ് 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

അബുദാബി യിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായി നിന്നു കൊണ്ട് മലയാളി സമാജ ത്തിന്‍റെ പ്രസിഡന്‍റ് ആയി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട ചിറയിന്‍ കീഴ് അന്‍സാറിന്‍റെ പ്രവര്‍ത്തന മേഖല യായിരുന്ന ‘ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം (ഫ്രണ്ട്സ് എ ഡി എം എസ്)’ ഈ വര്‍ഷം അന്‍സാറിന്റെ സ്മരണക്കായി രണ്ട് അവാര്‍ഡുകള്‍ നല്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ജീവ കാരുണ്യ രംഗത്ത് മാതൃക യായി തൃശ്ശൂര്‍ ജില്ല യിലെ എടമുട്ടത്ത്‌ പ്രവര്‍ത്തി ക്കുന്ന ‘ അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്ക് ‘ എന്ന സ്ഥാപന ത്തിനും വ്യവസായ പ്രമുഖന്‍ എം. എ. യൂസഫലി യ്ക്കുമാണ് പുരസ്‌കാരം നല്കുക.

അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്കിന്റെ സ്ഥാപകനായ കെ. എം. നൂറുദ്ദീന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

എം. എ. യൂസഫലി യ്ക്ക് ലൈഫ് ടൈം ആച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങ് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ പാലോട് രവി എം. എല്‍. എ., കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി കണിയാപുരം സൈനുദ്ദീന്‍ എന്നിവരെ കൂടാതെ സാസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

2009 ആഗസ്ത് 27ന് അന്തരിച്ച അന്‍സാറിന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി ആരംഭിച്ച അന്‍സാര്‍ ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനാണ് ലഭിച്ചത്.

അബുദാബി ഫുഡ്‌ ലാന്‍ഡ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍, ജനറല്‍ സെക്രട്ടറി പി. കെ. ജയരാജന്‍, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, കണ്‍വീനര്‍ മാരായ ഇ. പി. മജീദ്‌, ബാബു വടകര എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാംസ്ക്കാരിക കേരളത്തിന്‌ തീരാ കളങ്കം
Next »Next Page » സാംസ്‌കാരിക കേരളത്തിന് അപമാനം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine