അബുദാബി : സ്വന്തം നാടിനോടുള്ള ആത്മ ബന്ധം എവിടെ ആയിരുന്നാലും പ്രവാസി മലയാളി കള്‍ കാണിക്കണം എന്നും നമ്മുടെ സംസ്‌കാരം കൈ വിടാതെ സൂക്ഷിക്കണം എന്നും കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘ കാലമായി ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാജ്യ ങ്ങളിലുമുള്ള വിദേശ മലയാളി കളുടെ ഇളം തലമുറ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം രണ്ടാം തലമുറയും മൂന്നാം തലമുറയും ആവുമ്പോള്‍ മറ്റൊരു സംസ്‌കാര ത്തിലേക്ക് വഴുതി പ്പോകുന്നതായും സ്പീക്കര്‍ പറഞ്ഞു.
അബുദാബി മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച ശ്രീദേവി സ്മാരക യുവ ജനോത്സവ വിജയി കള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ച് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.
അതി കഠിനമായ ചൂടിലും വെന്തുരുകി അധ്വാനിക്കുന്ന മലയാളി കളുടെ വിയര്‍പ്പിന്റെ വില കേരളീയര്‍ തിരിച്ചറി യേണ്ടതുണ്ട്. തൊഴില്‍ മേഖല യില്‍ പ്രാവീണ്യം നേടിയ തലമുറയെ കേരള ത്തിലും വിദേശത്തും ഉണ്ടാക്കാന്‍ സഹായിച്ചത് വിദേശ മലയാളി കളുടെ അധ്വാനത്തിന്റെ പങ്കാണ്. കേരള ത്തില്‍ വിദേശ നാണ്യം നേടി ത്തന്നതിനൊപ്പം ആയിര ക്കണക്കിന് പ്രൊഫഷ ണലുകളെ വാര്‍ത്തെ ടുക്കുന്നതിനും ഗള്‍ഫ് മലയാളി കളുടെ പ്രയത്‌നം വളരെ പ്രധാന പ്പെട്ടതാണ്.
ഗള്‍ഫ് മലയാളി കള്‍ക്ക് അവധിക്ക് നാട്ടില്‍ എത്താനുള്ള വിമാന യാത്രാ നിരക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് ശ്രദ്ധിക്കാനുള്ള മൗലിക മായ അവകാശം കേന്ദ്ര സംസ്ഥാന സര്‍ക്കാറു കള്‍ക്കുണ്ട്. കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രവാസി കളുടെ പ്രശ്‌ന പരിഹാര ത്തിനുള്ള ശ്രമത്തില്‍ ആണെന്നും സ്പീക്കര്‍ പറഞ്ഞു.
ഒരു പാട് എഴുത്തുകാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവര്‍ക്കെല്ലാം വേണ്ടത്ര പ്രോത്സാഹനം നല്‍കാന്‍ സംഘടന കള്‍ക്ക് കഴിയണം. സംഘടനകള്‍ ഐക്യത്തോടും ഒത്തൊരുമയോടും പ്രവര്‍ത്തിക്കണ മെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി എം. എല്‍. എ, അഹല്യ എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, കണിയാപുരം സൈനുദ്ദീന്‍, മലയാളി സമാജം വൈസ് പ്രസിഡന്റ് ബി. യേശു ശീലന്‍, സെക്രട്ടറി സതീഷ് കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബ എം. സാഹിബ, ബാല വേദി കണ്‍വീനര്‍ അനുഷ്മ ബാലകൃഷ്ണന്‍, സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ്. ആര്‍ട്‌സ് സെക്രട്ടറി കെ. വി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മലയാളി സമാജം