അബുദാബി : നാല്പത്തിനാലു വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുള്ള കുറ്റ്യാടിക്ക് ഫ്രണ്ട്സ് എ. ഡി. എം. എസ്സിന്റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്കി.
ഇന്ത്യാ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ അബുദാബി യിലെ അംഗീകൃത സംഘടനകളുടെ സ്ഥാപകാംഗമായ അബ്ദുള്ള, അബുദാബി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു.
പ്രസിഡണ്ട് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ബാബു വടകര, ടി. എം. സലീം, റജീദ്, കല്യാണ്ജി, ചന്ദ്രശേഖര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു ഷാജി, ജോണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി. കെ. ജയരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. പി. മജീദ് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, സംഘടന