അബുദാബി : അബുദാബി മലയാളി സമാജ ത്തിന്, അക്ഷയ പുസ്തക നിധി എര്‍പ്പെടുത്തിയ അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്. 2010ലെ മികച്ച മറുനാടന്‍ മലയാളി സംഘടന യ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് പുറത്തുള്ള ഒരു സംഘടന ഈ അവാര്‍ഡിന് അര്‍ഹമാകുന്നത് ഇത് ആദ്യമാണ്. പദ്മശ്രീ. ഡോ. എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
1968ല്‍ സ്ഥാപിതമായ അബുദാബി മലയാളി സമാജം, ഇന്ത്യക്ക് പുറത്തുള്ള മലയാളി സംഘടന കളില്‍ ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. അബുദാബി യിലെ പ്രവാസി മലയാളി കളുടെ കലാ – സാംസ്‌കാരിക – സാമൂഹ്യ – ജീവിത ത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്ന സംഘടന യാണ്. ഏതാനും മാസ ങ്ങള്‍ക്ക് മുമ്പാണ് മുസ്സഫ യിലെ പുതിയ കെട്ടിടത്തി ലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
ഡിസംമ്പര്‍ ആദ്യവാരം അബുദാബി യില്‍ വെച്ച് നടക്കുന്ന എന്‍. പി. മന്മഥന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച്, കീര്‍ത്തി മുദ്ര, ശില്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.