സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരി

October 30th, 2011

pambadi-rajendran-at-samajam-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരിക്ക് പ്രശസ്ത സംഗീതജ്ഞന്‍ പാമ്പാടി രാജേന്ദ്രന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും ഗാനപ്രവീണ, ആള്‍ ഇന്ത്യ റേഡിയോ യില്‍ ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റ്‌ എന്നീ നിലകളില്‍ ശ്രദ്ധേയനായ പാമ്പാടി രാജേന്ദ്ര നോടൊപ്പം പരമേശ്വര്‍ തിരുവന്തപുരം (വയലിന്‍), തലവൂര്‍ ബാബു ( മൃദംഗം) എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ സംഗീത കച്ചേരി

October 23rd, 2011

samajam-music-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരി ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും.

പാമ്പാടി രാജേന്ദ്രന്‍ കച്ചേരിക്ക് നേതൃത്വം നല്‍കും. പരമേശ്വരന്‍ (വയലിന്‍), തലവൂര്‍ ബാബു (മൃദംഗം), രാജേഷ് (ഘടം) എന്നിവര്‍ ചേര്‍ന്നാണ് കച്ചേരി അവതരിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്‌ : 02 55 37 600, 050 27 37 406.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജത്തിന് അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്

October 21st, 2011

malayalee-samajam-new-building-epathram
അബുദാബി : അബുദാബി മലയാളി സമാജ ത്തിന്, അക്ഷയ പുസ്തക നിധി എര്‍പ്പെടുത്തിയ അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്. 2010ലെ മികച്ച മറുനാടന്‍ മലയാളി സംഘടന യ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് പുറത്തുള്ള ഒരു സംഘടന ഈ അവാര്‍ഡിന് അര്‍ഹമാകുന്നത് ഇത് ആദ്യമാണ്. പദ്മശ്രീ. ഡോ. എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

1968ല്‍ സ്ഥാപിതമായ അബുദാബി മലയാളി സമാജം, ഇന്ത്യക്ക് പുറത്തുള്ള മലയാളി സംഘടന കളില്‍ ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. അബുദാബി യിലെ പ്രവാസി മലയാളി കളുടെ കലാ – സാംസ്‌കാരിക – സാമൂഹ്യ – ജീവിത ത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്ന സംഘടന യാണ്. ഏതാനും മാസ ങ്ങള്‍ക്ക് മുമ്പാണ് മുസ്സഫ യിലെ പുതിയ കെട്ടിടത്തി ലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

ഡിസംമ്പര്‍ ആദ്യവാരം അബുദാബി യില്‍ വെച്ച് നടക്കുന്ന എന്‍. പി. മന്മഥന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച്, കീര്‍ത്തി മുദ്ര, ശില്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുറുമ ബ്രോഷര്‍ പ്രകാശനം

October 21st, 2011

samajam-suruma-brochure-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി ഘടകം രണ്ടാം പെരുന്നാളിന് നടത്തുന്ന ഈദ് പരിപാടി യായ ‘സുറുമ’ യുടെ ബ്രോഷര്‍ പ്രകാശനം സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറിന് ബ്രോഷര്‍ നല്കി, കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി കെ. സി. വേണു ഗോപാല്‍ നിര്‍വ്വഹിച്ചു.

അബുദാബി മലയാളി സമാജം അങ്കണ ത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ പദ്മശ്രീ എം. എ. യൂസഫ് അലി, സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്‍റ് യേശുശീലന്‍, വീക്ഷണം പ്രസിഡന്‍റ് ശുക്കൂര്‍ ചാവക്കാട്, സെക്രട്ടറി അബ്ദുഖാദര്‍ തിരുവത്ര എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ ഷരീഫ്, രഹന, അന്‍വര്‍ സാദത്ത്, റെജിയ, ഐ. പി. സിദ്ധീഖ്‌, ആദില്‍ അത്തു, യൂസഫ് കാരക്കാട് എന്നിവര്‍ പങ്കെടുക്കുന്ന ‘സുറുമ’ രണ്ടാം പെരുന്നാള്‍ ദിവസം അബുദാബി നാഷണല്‍ തിയ്യേറ്ററിലാണ് അരങ്ങേറുന്നത്. മാപ്പിളപ്പാട്ട്, ഒപ്പന, അറബിക് ഡാന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന ‘സുറുമ’ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും വിധമാണ് അണിയിച്ചൊരുക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. സി. വേണു ഗോപാലിന് സമാജ ത്തില്‍ സ്വീകരണം

October 15th, 2011

അബുദാബി : കേന്ദ്ര ഊര്‍ജ്ജകാര്യ സഹമന്ത്രി കെ. സി. വേണുഗോപാലിന് അബുദാബി മലയാളി സമാജ ത്തില്‍ സ്വീകരണം നല്‍കുന്നു. ഒക്ടോബര്‍ 15 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് മുസ്സഫ യിലുള്ള സമാജം അങ്കണ ത്തിലാണ് സ്വീകരണം.

പദ്മശ്രീ എം. എ. യൂസഫ് അലി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. അബുദാബി യിലെ പ്രമുഖ വ്യാവസായിക, സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. മന്ത്രിയായ ശേഷം ആദ്യമായി യു. എ. ഇ. യില്‍ എത്തുന്ന മന്ത്രിക്ക് വിപുലമായ സ്വീകരണ പരിപാടി കളാണ് മലയാളി സമാജം ഒരുക്കുന്നത് എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ അബുദാബിയില്‍
Next »Next Page » മന്ത്രി കെ. സി. വേണു ഗോപാല്‍ അബുദാബി യില്‍ »



  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine