അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ സമാപിച്ചു. പദ്മശ്രീ പെരുവനം കുട്ടന് മാരാര്‍ നിലവിളക്കു കൊളുത്തി സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ പെരുവനം കുട്ടന് മാരാരെയും കഥകളി കലാകാരന് ഏറ്റുമാനൂര്‍ കണ്ണനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
16 ദിവസം നീണ്ടുനിന്ന സമ്മര്‍ ക്യമ്പിന്റെ സമാപനം കുട്ടികളുടെ കലാവാസന കളുടെ മാറ്റുരച്ച് നോക്കുന്ന വേദി കൂടിയായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ സമാപന പരിപാടി കളെ വര്‍ണ്ണാഭമാക്കി.
ക്യാമ്പ് ഡയറക്ടര്‍ ചിക്കൂസ് ശിവന് രചിച്ച നാല് നാടകങ്ങള്‍ ക്യാമ്പിലെ നാല് ഹൌസുകള്‍ അവതരി പ്പിച്ചു. എറ്റവും നല്ല നടനായി ശ്യാം അശോക് കുമാറി നെയും നടിയായി ശ്വേതാ ദയാലിനെ യും തെരഞ്ഞെടുത്തു.
എറ്റവും നല്ല ക്യാമ്പറായി അനുഷ്മാ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. എറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബ്ലൂ ഹൌസിന് വേണ്ടി ടീം ലീഡര്‍ ഇര്‍ഫാന ഇസ്സത്ത്, അനുരാഗ് മെമ്മോറിയല്‍ ട്രോഫി പെരുവനം കുട്ടന് മാരാറില്‍ നിന്നും ഏറ്റുവാങ്ങി.
സമാജം കമ്മിറ്റി അംഗങ്ങളും ചിക്കൂസ് ശിവനും ചേര്‍ന്ന് അഭിനയിച്ച ഹാസ്യനാടകം ശ്രദ്ധേയമായി.
സജീവമായ പ്രവര്‍ത്തന ങ്ങളിലൂടെ വേനല്‍ കൂടാരം വിജയകര മാക്കിയ സമാജം വളണ്ടിയര്‍ മാരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, സുലജ കുമാര്‍, സീനാ അമര്‍കുമാര്‍, പുഷ്പാ ബാല കൃഷ്ണന്, ജീബ എം. സഹിബ്, ബിന്നി മോള് ടോമിച്ചന്, അംബികാ രാജ ഗോപാല്‍, ആബിദാ അസീസ്, പ്രീതി ജോളി, ദീപാ സുനില്‍ എന്നിവര്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു.
വൈസ് പ്രസിഡന്റ് യേശു ശീലന്‍ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. രവി മേനോന്, അമര്‍സിംഗ്, കെ. കെ. മൊയ്തീന് കോയ, ചിക്കൂസ് ശിവന്, കെ. എച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.
മനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ് പട്ടാമ്പി, അനില്‍ കുമാര്‍, കുമാര്‍ വേലായുധന്, അരുണ്‍, ബഷീര്‍, ഇര്‍ഷാദ്, അബൂബക്കര്‍, നിസാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. ജോയിന്റ് സെക്രട്ടറി സതീശന് സ്വാഗതം പറഞ്ഞു. ജീബ എം. സാഹിബാ നന്ദി പ്രകാശിപ്പിച്ചു.