അബുദാബി : യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് മലയാളി സമാജം സംഘടി പ്പിച്ചു വരുന്ന ‘ഗ്ലോറിയസ് 40, സമാജം സല്യൂട്ട്‌സ് യു. എ. ഇ.’ എന്ന പരിപാടി യുടെ ഭാഗമായി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ ‘നിറച്ചാര്‍ത്ത്’ ശ്രദ്ധേയമായി.
ആര്‍ട്ടിസ്റ്റ ആര്‍ട് ഗ്രൂപ്പിലെ 40 ചിത്രകാരന്മാര്‍ യു. എ. ഇ. യുടെ നാല്‍പത് വര്‍ഷത്തെ ചരിത്രം കാന്‍വാസില്‍ പകര്‍ത്തി. സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ ചിത്രം വരച്ചു കൊണ്ട് നിറച്ചാര്‍ത്ത് ഉദ്ഘാടനം ചെയ്തു.
ചിത്ര രചന സന്ദര്‍ശിച്ച പ്രശസ്ത സംവിധായ കനും ചിത്രകാരനുമായ സുവീരന്‍ ഒരു ചിത്രം വരച്ചു ചടങ്ങിനു മാറ്റു കൂട്ടി.
നടനും സംവിധായകനു മായ പ്രിയ നന്ദനന്‍, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍, കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്‍റ് ബി. യേശു ശീലന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
ശശിന്‍സാ, റോയ് മാത്യു, രാജീവ് മുളക്കുഴ, റാണി വിശ്വംഭരന്‍, ജോഷി ഒഡേസ്സ, ഫൈസല്‍ ബാവ, മുരുകന്‍, രാജേഷ്,അനില്‍കുമാര്‍, നദീം മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം