അബുദാബി : ചരിത്രത്തില്‍ അന്യ ഭൂഖണ്ഡങ്ങളും അന്യദേശ ങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കുറിച്ച് പല രീതിയിലുമുള്ള കഥകളും ഐതിഹ്യങ്ങളും എഴുതി ചേര്‍ത്തിട്ടുണ്ട് എങ്കിലും ഇന്ത്യയും അറബ് രാജ്യങ്ങളു മായുള്ള ബന്ധം അതീവ ഗാഢമാണ്. ഐതിഹ്യ ങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അറബ് ദേശം ഭാരത ത്തിന്‍റെ പ്രിയങ്കരമായ ദേശമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും എന്ന് നിരവധി ഉദാഹരണങ്ങള്‍ സഹിതം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു.
യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി മലയാളി സമാജം സംഘടിപ്പിച്ചു വരുന്ന 40 ദിന പരിപാടികളിലെ പതിനാറാം ദിന പരിപാടി യായ ഇന്‍ഡോ – അറബ് സാംസ്‌കാരിക സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇന്‍ഡോ – അറബ് സാംസ്‌കാരിക സെമിനാറില്‍ അറബ് കവികളായ ഡോ. അലി അല്‍ കന്നാന്‍, ഹാസിം ഒബൈദ്, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ഐ. എസ്. സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു കടന്നപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.
സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ് ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ബി. യേശുശീലന്‍ നന്ദിയും പറഞ്ഞു.
-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം