ഗ്ലോബല്‍മീറ്റ് അവലോകന യോഗം സമാജ ത്തില്‍

April 5th, 2013

അബുദാബി : ഓ ഐ സി സി ഗ്ലോബല്‍ മീറ്റ് വിജയി പ്പിക്കുന്നതിന് വേണ്ടി, ഇതു വരെയുള്ള പ്രവര്‍ത്തന ങ്ങളുടെ അവലോകന ത്തിന്റെ ഭാഗമായി ഓ ഐ സി സി അബുദാബി കമ്മിറ്റി യുടെ വിപുലമായ യോഗം ഏപ്രില്‍ 5 വെള്ളിയാഴ്ച്ച അബുദാബി മലയാളി സമാജ ത്തില്‍ വെച്ചു നടക്കും.

യോഗ ത്തില്‍ ഓ ഐ സി സി അബുദാബി ഭാര വാഹികള്‍, വര്‍ക്കിംഗ്കമ്മിറ്റി അംഗ ങ്ങള്‍, ജില്ല പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം അത്‌ലറ്റിക് മീറ്റ് ശ്രദ്ധേയമായി

April 1st, 2013

samajam-uae-open-athletic-meet-2013-ePathram
അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഒഫീസേഴ്സ് ക്ലബ്ബില്‍ നടന്നു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി ബൈജു, വെള്ള പ്രാവുകളെ പറത്തി കായിക മേള ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പു കളായി നടന്ന കായിക താര ങ്ങളുടെ പരേഡിന് ആക്ടിംഗ് പ്രസിഡന്റ് ഷിബു വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് ബാലവേദി കണ്‍വീനര്‍ അജിത് സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സമാജം ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നിസാറുദ്ദീന്‍, അഷറഫ് പട്ടാമ്പി, വിജയ രാഘവന്‍, അനീഷ് ഭാസി, ഷബീര്‍ മാളിയേക്കല്‍, എ. എം. അന്‍സാര്‍, റഫീക്ക്.പി. ടി, അനില്‍, സുനില്‍, വനിതാ വിഭാഗം കണ്‍ വീനര്‍ ജീബ എം. സാഹിബ്, മുന്‍ ഭാര വാഹി കളായ ഇടവ സൈഫ്, മുഹമ്മദലി, അബ്ദുള്‍ കരീം, അബ്ദുള്‍ കാദര്‍ തിരുവത്ര, ജയരാജ്, ശുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, യേശു ശീലന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് സമാജം സെക്രട്ടറി സഹീഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കെ. കെ. നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്‌ എം. ആര്‍. സി. എച്ചിന്

March 29th, 2013

chirayinkeezh-ansar-epathram- അബുദാബി : മലയാളി സമാജം പ്രസിഡന്റും യു. എ. ഇ. യിലെ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യ വുമായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണ യ്ക്കു വേണ്ടി ”ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം” ഏര്‍പ്പെടുത്തിയ ‘ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്’ ഈ വര്‍ഷം പയ്യന്നൂരില ‘മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡി’ന് ലഭിക്കും.

അംഗ വൈകല്യവും ബുദ്ധി മാന്ദ്യവുമുള്ള 124 കുട്ടികളെ പഠിപ്പിക്കുന്ന പയ്യന്നൂരിലെ ഈ സെന്റര്‍ സമൂഹ ത്തിലെ ഒറ്റപ്പെട്ടു പോകുന്ന നിരാലംബരായ കുട്ടികള്‍ക്ക് അത്താണി യായി പ്രവര്‍ത്തിക്കുന്ന മഹത്സ്ഥാപനമാണ്.

പാലോട് രവി എം. എല്‍. എ., കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസ്, അബുദാബി മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി യാണ് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചത്.

പയ്യന്നൂരിലെയും ഗള്‍ഫിലെയും സുമനസ്സു കളായ സാമൂഹിക പ്രവര്‍ത്ത കരാണ് ഈ സ്ഥാപന ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് 2013 മെയ്മാസം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് സമ്മാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് 2013

March 22nd, 2013

ramesh-chennithala-in-abudhabi-ePathram
അബുദാബി : കെ. പി. സി. സി. യുടെ നേതൃത്വ ത്തില്‍ ഏപ്രില്‍ 11, 12, 13 തീയതി കളില്‍ അബുദാബി യില്‍ നടക്കുന്ന ‘ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് 2013’ നുള്ള ഒരുക്ക ങ്ങള്‍ വില യിരുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ അബുദാബി യില്‍ എത്തി.

ഗള്‍ഫിലെ എല്ലാ രാജ്യ ങ്ങളിലെയും വിവിധ ചേരി കളിലായി നില്ക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഈ ഗ്ലോബല്‍ മീറ്റ്‌ വഴി സാധിക്കും എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഒ. ഐ. സി. സി. അബുദാബി മീറ്റിനെക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി മലയാളി സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനം ഗള്‍ഫിലെ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി, വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, വ്യോമയാന വകുപ്പ് സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ത്തിലെ കേന്ദ്ര മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളന ത്തില്‍ പങ്കെടുക്കും.

ഗള്‍ഫ് മലയാളി കള്‍ ഉന്നയിക്കുന്ന വിഷയ ങ്ങള്‍ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും. സമ്മേളന ത്തിന്റെ വിജയക രമായ നടത്തിപ്പിനു വേണ്ടി 16 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായി വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് എം. എം. ഹസ്സന്‍ പറഞ്ഞു.

ഒ. ഐ. സി. സി. അബുദാബി പ്രസിഡന്റ് ഡോ. മനോജ്‌ പുഷ്കര്‍, കെ. എച്ച്. താഹിര്‍, ഷുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ്, ജീബാ എം. സാഹിബ്, വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. പാലക്കാട് ജില്ല പ്രവര്‍ത്തക യോഗം വെള്ളിയാഴ്ച

March 19th, 2013

അബൂദാബി : ഏപ്രില്‍ 12, 13 തീയതി കളില്‍ അബൂദാബി യില്‍ നടക്കുന്ന മൂന്നാമത് ഒ. ഐ. സി. സി ഗ്ലോബല്‍ മീറ്റിന്റെ പ്രചാരണാര്‍ത്ഥം യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളില്‍ നിന്നുമുള്ള പാലക്കാട് ജില്ല ഒ. ഐ. സി. സി. അംഗ ങ്ങളുടെ പ്രവര്‍ത്തക യോഗം മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 11.30 നു അബൂദാബി മലയാളീ സമാജ ത്തില്‍ ചേരും.

വിവരങ്ങള്‍ക്ക് : 050 570 68 05 / 050 566 52 64

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍
Next »Next Page » ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധി കുറച്ചത് സദാചാര ത്തോടുള്ള വെല്ലുവിളി : യൂത്ത്‌ ഇന്ത്യ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine