അബുദാബി : മുതിര്‍ന്ന കോണ്ഗ്രസ്സ് പ്രവര്‍ത്തകനും പാലക്കാട് ജില്ലാ ഓ ഐ സി സി വൈസ് പ്രസിടണ്ടുമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്ഗ്രസ്സ് യാത്രയയപ്പ് നല്‍കി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഓ ഐ സി സി പ്രസിഡണ്ട് മനോജ് പുഷ്ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ഇടവ സൈഫ്, വര്‍ക്കിംഗ് പ്രസിഡണ്ട് പള്ളിക്കല്‍ ഷുജാഹി, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എച് താഹിര്‍, യേശു ശീലന്‍, പി വി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ഹാജി മറുപടി പ്രസംഗം നടത്തി.
പ്രവാസികളുടെ വിമാന യാത്ര യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു ഓ ഐ സി സി യുടെ നേതൃത്വ ത്തില്‍ ജനുവരി 4 നു ഡല്‍ഹി യില്‍ നടക്കുന്ന എയര്‍ ഇന്ത്യ ഓഫീസ് പിക്കറ്റിങ്ങിലും തുടര്‍ന്ന് പ്രധാന മന്ത്രിക്കു നിവേദനം നല്‍കുന്ന തിനും അബുദബി യില്‍ നിന്നും 10 ല്‍ കുറയാത്ത അംഗങ്ങളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു.
ജനുവരി 7, 8, 9 തിയ്യതികളില്‍ കൊച്ചി യില്‍ നടക്കുന്ന പ്രവാസി ദിവസ്സില്‍ അബുദാബി ഓ ഐ സി സി യെ പ്രതിനിധീകരിച്ചു പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. അബുദാബി ഓ ഐ സി സി യുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല വൈസ് പ്രസിഡണ്ട് ശുക്കൂര്‍ ചാവക്കാടിന് നല്‍കി യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി ടി എ നാസര്‍ സ്വാഗതവും ഇ പി മജീദ് നന്ദിയും പറഞ്ഞു .