അബുദാബി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ. ഐ. സി. സി.) മൂന്നാം ഗ്ലോബല്‍ മീറ്റ് ഏപ്രില്‍ 11, 12, 13 തിയ്യതി കളില്‍ അബുദാബി യില്‍ നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സല്‍മാന്‍ ഖുര്‍ഷിദ്, വയലാര്‍ രവി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. വേണു ഗോപാല്‍, കെ. സി. ജോസഫ് എന്നീ മന്ത്രിമാരും എം. പി. മാര്‍, എം. എല്‍. എ. മാര്‍, കെ. പി. സി. സി. നേതാക്കള്‍ തുടങ്ങിയവരും ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും.
ഗ്ലോബല്‍ മീറ്റിനെ ക്കുറിച്ച് വിശദീ കരിക്കാന്‍ അബുദാബി മലയാളീ സമാജ ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
ജി. സി. സി. രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് എന്നിവിട ങ്ങളില്‍ നിന്നുമായി 500-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 600- ഓളം പ്രതിനിധികള്‍ യു. എ. ഇ. യില്‍ നിന്നും ഉണ്ടാവും.
പ്രവാസി മലയാളി കളുടെ വിവിധ പ്രശ്‌ന ങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍, സിമ്പോസിയ ങ്ങള്‍ എന്നിവ മൂന്ന് ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളന ത്തില്‍ ഉണ്ടാവും. പ്രവാസി കള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്, പ്രവാസി ബാങ്ക് എന്നിവ സമ്മേളന ത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കു മെന്ന് എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.
രണ്ടാം ഒ. ഐ. സി. സി. സമ്മേളന ത്തിന് ശേഷം ഗള്‍ഫിലെ കോണ്‍ഗ്രസ് സംഘടനകള്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായിട്ടുണ്ടെന്ന് കെ. പി. സി. സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. 2013 മാര്‍ച്ച് 31-നുള്ളില്‍ ഗള്‍ഫിലെ ജില്ലാ കോണ്‍ഗ്രസ് അനുകൂല സംഘടന കളും മാതൃ സംഘടന യ്ക്കു കീഴില്‍ അണിനിരക്കു മെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളന ത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡോ. മനോജ് പുഷ്‌കര്‍, എം. വി. ജമാലുദ്ദീന്‍, കെ. എച്ച്. താഹിര്‍, ടി. എ. നാസര്‍, ഷുക്കൂര്‍ ചാവക്കാട്, പുന്നക്കന്‍ മുഹമ്മദാലി, ഷാജിഖാന്‍, ജീബാ എം. സാഹിബ് എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, മലയാളി സമാജം