ദോഹ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ കുടുംബ സംഗമം ദോഹ സലത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ വെച്ച് നടന്നു.
1968 മുതല്‍ 2012 വരെ പഠിച്ച വിദ്യാര്‍ഥി കളുടെ സംഗമ മായിരുന്നു ഇവിടെ നടന്നത്.
മികച്ച ഗാന രചയിതാ വിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീകൃഷ്ണ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടി യായ റഫീഖ് അഹമ്മദിനെ യോഗം അനുമോദിച്ചു. ലതേഷ്, മുഹമ്മദ് കബീര്‍, പ്രമോദ്, ഒമര്‍ ബാനിഷ് എന്നിവര്‍ സംസാരിച്ചു
ഈ കാലയള വില്‍ പഠിച്ചിറ ങ്ങിയവര്‍ പങ്കെടുത്ത, എല്ലാവരെയും ഒരുപാട് നാളുകള്‍ പുറകി ലേക്ക് കൂട്ടി ക്കൊണ്ട് പോകാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.
വിവാഹം കഴിഞ്ഞവരും മക്കളായവരും മുത്തച്ച ന്മാരായ വരും അവരുടെ ചെത്തി നടന്ന ആ ഓര്‍മ്മ യിലെ നല്ല കാലം വേദി യില്‍ പങ്ക് വെച്ചപ്പോള്‍ എല്ലാവരു ടെയും മുഖത്ത് അന്നത്തെ ആ യുവത്വവും പ്രസരിപ്പും തെളിയുക യായിരുന്നു.
അസോസി യേഷന്‍ അംഗങ്ങളും അവരുടെ കുട്ടികളും സിംഗിംഗ് ബേഡ്സ് ഓര്‍ക്കസ്ട്ര യുടെ പിന്നണി യോടെ അവതരിപ്പിച്ച ഗാനമേള യില്‍ വിനോദ് നമ്പലാട്ട്, സന്തോഷ് നമ്പലാട്ട്, സുനില്‍, നേഹ പ്രസാദ്, ഹരിത രാജീവ്, നവാല്‍ അബൂബക്കര്‍, ഫദ്വ തുടങ്ങി യവര്‍ ഗാന ങ്ങള്‍ ആലപിച്ചു.
ശ്രീ കൃഷ്ണ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ നജ്മ പങ്കു വെച്ച കാമ്പസ് അനുഭവങ്ങളും അതിന്റെ പശ്ചാത്തല ത്തില്‍ അവതരി പ്പിച്ച സ്വന്തം കവിതയും പലരു ടെയും മനസ്സിനെ അല്പം നൊമ്പര പ്പെടുത്തി യിട്ടുണ്ടാവാം.
മൊഹമ്മദ് നിഹാല്‍, ഇസ ഫാത്തിന്‍ എന്നീ കുട്ടി കളുടെ നൃത്തങ്ങളും ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായ കാമറ സുകേശും രണ്ടാം സമ്മാന മായ ഡിജിറ്റല്‍ ഫോട്ടോ ഫ്രയിം മണികണ്‍ഠനും മൂന്നാം സമ്മാന മായ ഡി. വി. ഡി. പ്ലയര്‍ ഹരിത രാജീവും നേടി.
ഡിന്നറോട് കൂടി എല്ലാവരും യാത്ര പറഞ്ഞ് പോകു മ്പോള്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തി യാക്കി യാത്രയയപ്പും കഴിഞ്ഞ് കാമ്പസി നോട് വിട പറയുന്ന പ്രതീതി യായിരുന്നു എല്ലാവരു ടെയും മുഖത്ത്.
-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന