സ്വീകരണം നല്‍കി

February 12th, 2013

oicc-reception-to-delhi-congress-secretary-jayaraj-ePathram
അബുദാബി : ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി) അബുദാബി യുടെ നേതൃത്വ ത്തില്‍ ദല്‍ഹി പ്രദേശ്‌ കോണ്ഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ജയരാജിന് മുസഫ യിലെ മലയാളി സമാജ ത്തില്‍ സ്വീകരണം നല്‍കി.

പള്ളിക്കല്‍ ഷുജാഹി അദ്ധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് ഷിബു വര്‍ഗീസ്‌, എ കെ അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ സ്വാഗതവും ജീബ എം സാഹിബ് നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം 2013 : വൃന്ദാ മോഹന്‍ കലാതിലകം

February 11th, 2013

samajam-kala-thilakam-2013-vrinda-mohan-in-bharatha-natyam-ePathram
അബുദാബി : മലയാളീ സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകമായി വൃന്ദാ മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 600-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

samajam-kala-thilakam-2013-vrindha-mohan-ePathram

ഭാരത നാട്യം, കുച്ചു പ്പുടി, മോഹിനിയാട്ടം, മോണോ ആക്റ്റ് എന്നിവ യില്‍ മികവു തെളിയിച്ചാണ് കലാ തിലകപ്പട്ടം വൃന്ദാ മോഹന്‍ കരസ്ഥമാക്കിയത്.

2009-ലും സമാജം കലാതിലകം ആയിരുന്ന വൃന്ദാ മോഹന്‍., ദല (2009), ഐ. എസ്. സി. (2011), കെ. എസ്. സി. (2011-12), കല അബുദാബി (2012) എന്നിവ യുടെ കലാ തിലക പ്പട്ടവും നേടിയിട്ടുണ്ട്.

കൂടാതെ 2011 ലെ ശൈഖ് ഹംദാന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്. ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ് ഈ കൊച്ചു മിടുക്കി.

മലപ്പുറം ജില്ലയിലെ ചങ്ങരം കുളം ആലങ്കോട് സ്വദേശി പി. മോഹനന്റെയും അജിത യുടെയും മകളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രുതി ലയ താള ങ്ങളില്‍ നിറഞ്ഞ് സമാജം യുവജനോത്സവം

February 9th, 2013

malayalee-samajam-youth-fest-2013-opening-ePathram
അബൂദാബി : മലയാളീ സമാജം ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവ ത്തിന് പ്രൌഡ ഗംഭീര തുടക്കം. ശ്രുതി, ലയം താളം തുടങ്ങി മൂന്നു വേദി കളിലായി വിവിധ എമിറേറ്റുകളില്‍ നിന്നുമെത്തിയ നിരവധി പ്രതിഭകള്‍ ആണ് മാറ്റുരക്കുന്നത്.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മത്സര ങ്ങള്‍ക്ക് ‍അഹല്യ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി ദീപം തെളിയിച്ചു കൊണ്ട്‌ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍, എന്‍. പി. മുഹമ്മദലി, പള്ളിക്കല്‍ ഷുജാഹി എന്നിവര്‍ സംസാരിച്ചു.

മുഖ്യ വിധി കര്‍ത്താക്കളായ ശ്രീലക്ഷ്മി ടീച്ചര്‍, അക്ഷര മോഹന്‍ദാസ്‌ എന്നിവരും പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതവും സമാജം ആര്‍ട്സ് സെക്രട്ടറി പി. ടി. റഫീക്ക് സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം

January 22nd, 2013

അബുദാബി : ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം 2013 ജനുവരി 23 ന് ബുധനാഴ്ച്ച വൈകീട്ട് 7.30 നു അബുദാബി മലയാളി സമാജ ത്തില്‍ ചേരുന്നു. ഒ ഐ സി സി തൃശൂര്‍ ജില്ല കമ്മിറ്റി യുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : 050 61 61 458

– ഷുക്കൂര്‍ ചാവക്കാട്, അബുദാബി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എം കെ രാഘവന് അബുദാബി മലയാളി സമാജത്തില്‍ സ്വീകരണം

January 20th, 2013

അബുദാബി : ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഓ ഐ സി സി ) അബുദാബി കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ കോഴിക്കോട് പാര്‍ലിമെന്റ് അംഗം എം. കെ. രാഘവന് 2013 ജനുവരി 23 ന് ബുധനാഴ്ച്ച വൈകീട്ട് 8 മണിക്ക് അബുദാബി മലയാളി സമാജ ത്തില്‍ വെച്ച് സ്വീകരണം നല്‍കുന്നു.

പ്രസ്തുത യോഗത്തില്‍ വെച്ച് ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് ഓ ഐ സി സി യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ 050 – 616 14 58 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊതു മാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യാക്കാര്‍ 75 പേര്‍ മാത്രം
Next »Next Page » സി എച് ഫുട്ബോള്‍ മേള മാര്‍ച്ച്‌ 22 നു അബുദാബി യില്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine