അബുദാബി : മലയാളി സമാജ ത്തിന്റെ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ ന് തുടക്കമായി. അമൃതാ ടി. വി. യില്‍ കുട്ടികളുടെ ലോകം കൈകാര്യം ചെയ്യുന്ന ഇബ്രാഹീം ബാദുഷ യുടെ ശിക്ഷണ ത്തില്‍ 14 ദിവസം നീളുന്ന ക്യാമ്പിന് ഈ മാസം 19 ന് സമാപനം കുറിക്കും. കളിയും ചരിയും കാര്യവുമായി 150ല്‍ അധികം കുട്ടികള്‍ ഇത്തവണത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
പ്രമുഖരായ ഒട്ടനവധി വ്യക്തികള്‍ വിവിധ വിഷയ ങ്ങളില്‍ ക്ലാസ്സെടുക്കുന്നുണ്ട്. റൂബി, സഫയര്‍, ടോപ്പാസ്, എമറാള്‍ഡ്, ഡയമണ്ട് എന്നീ അഞ്ച് ഗ്രൂപ്പുകളില്‍ ആയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത്. അജിത് സുബ്രഹ്മണ്യന്‍, ശ്യാം അശോക് കുമാര്‍, ദേവികാ ലാല്‍, അക്ഷയാ രാധാകൃഷ്ണന്‍, മെറിന്‍ മേരി ഫിലിപ്പ് എന്നിവരെ യഥാക്രമം ടീമിന്റെ ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത ‘ സമാജത്തിനൊരു തണല്‍ ‘ എന്ന പേരില്‍ ഓരോ കുട്ടി കളുടെയും പേരില്‍ ഓരോ വൃക്ഷത്തൈ സമാജം അങ്കണ ത്തില്‍ നടുന്നതും അത് പരിപാലിക്ക പ്പെടുന്നതുമാണ്.
സമാജം വൈസ് പ്രസിഡന്റും സമ്മര്‍ ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ഷിബു വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ മാരായ വക്കം ജയലാല്‍, അബ്ദുല്‍ ഖാദര്‍, കുമാര്‍ വേലായുധന്‍, സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ജീബ എം. സാഹിബ്, വി. വി. സുനില്‍ കുമാര്‍, സക്കീര്‍ഹുസ്സയിന്‍, സുരേഷ് പയ്യന്നൂര്‍, അഫ്‌സല്‍, എം. യു. ഇര്‍ഷാദ്, വനിതാ വിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.