സമാജം കേരളപ്പിറവി ദിനാഘോഷം

November 1st, 2012

അബുദാബി : മലയാളീ സമാജം കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. നവംബര്‍ 1 വ്യാഴാഴ്ച 7.30 മുതല്‍ മുസ്സഫ സമാജം ഹാളില്‍ തുടങ്ങുന്ന പരിപാടി യില്‍ കേരള ത്തിന്റെ തനത് കലാരൂപങ്ങള്‍ അരങ്ങേറും.

കലാ വാസനകളെ പ്രോത്സാഹി പ്പിക്കുന്നതിനും പുതിയ പ്രതിഭ കളെ കണ്ടെത്തുന്ന തിനുമായി സമാജം കലാ വിഭാഗ ത്തിന്റെ കീഴില്‍ പുതുതായി രൂപികരിച്ച ആര്‍ട്സ് ക്ലബ്ബിന്റെ ഉത്ഘാടനവും തദവസരത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 66 67 315.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനോജ് പുഷ്‌കറിനു സ്വീകരണം നല്‍കി

October 17th, 2012

oicc-president-manoj-pushkar-in-samajam-ePathram
അബുദാബി : ഒ. ഐ. സി. സി. അബുദാബി യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മനോജ് പുഷ്‌കറിനു സോഷ്യല്‍ ഫോറം അബുദാബി സ്വീകരണം നല്‍കി.

മുസഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി മുഖ്യാഥിതി ആയിരുന്നു.

വിവിധ സംഘടനാ പ്രതിനിധി കളായ ഇടവാ സൈഫ്, സുരേഷ് പയ്യന്നൂര്‍, ജീബ എം. സാഹിബ് , അബ്ദുല്‍ കരീം, അഷറഫ് പട്ടാമ്പി, ഷിബു വര്‍ഗീസ്, അനില്‍, അബ്രഹാം രാജു, ടി. എ. നാസര്‍, വക്കം ജയലാല്‍, അനൂപ്, മുജീബ്, ബഷീര്‍ കെ. വി. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണ സമ്മേളനം

August 27th, 2012

chirayinkeezh-ansar-epathram- അബുദാബി : യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മേഖല യിലും സംഘടനാ രംഗത്തും മുപ്പതു വര്‍ഷം നിറഞ്ഞു നിന്നിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രണ്ട്സ് എ. ഡി. എം. എസ്. സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ആഗസ്റ്റ്‌ 27 തിങ്കളാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം ഇസ്‌ലാമിക് സാഹിത്യ മത്സരം

August 8th, 2012

അബുദാബി : വിശുദ്ധ റമദാന്‍ മാസത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് സാഹിത്യ മത്സരം ആഗസ്റ്റ്‌ 9, 10 തീയ്യതി കളില്‍ രാത്രി 9.30ന് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ വെച്ച്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 02 55 37 600, 055 44 620 78.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍കൂളിന് വര്‍ണാഭമായ സമാപനം

July 22nd, 2012

amajam-summer-camp-2012-closing-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ സമാപിച്ചു.

പതിവു പരിപാടി കളില്‍നിന്ന് വ്യത്യസ്തമായി, മരംനടീല്‍, കുട്ടികള്‍ സ്വന്തമായി സാധനം വാങ്ങുക ലോക ത്തിന്റെ ഏതോ ഒരു കോണിലെ പാവപ്പെട്ട ഒരുകുട്ടിക്ക് സ്വന്തം വസ്ത്രം ദാനം ചെയ്യുക, കേരള ത്തിലെ വൃക്ക തകരാറിലായ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടി കളുടെ ഒരു ദിവസത്തെ പോക്കറ്റ് മണി സംഭാവന നല്‍കുക തുടങ്ങി കുട്ടികളെ പ്രകൃതി യോടും ജീവിത ത്തോടും ചേര്‍ത്ത്‌ നിര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരുന്നു.

സമ്മര്‍ കൂള്‍ കിംഗ് ആയി അഖില്‍ സുബ്രഹ്മണ്യം, സമ്മര്‍ കൂള്‍ ക്യൂന്‍ ആയി മീനാക്ഷി ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ വിനോദ യാത്രയെ ക്കുറിച്ച് കുട്ടികള്‍ എഴുതിയ യാത്രാ വിവരണ കുറിപ്പ് മത്സര ത്തില്‍ ആശിഷ് വര്‍ഗീസ് ഒന്നാം സമ്മാനമായ സ്വര്‍ണ നാണയം നേടി. രണ്ടാം സമ്മാനം അഖില്‍ സുബ്രഹ്മണ്യവും മൂന്നാം സമ്മാനം അക്ഷര പ്രദീപും കരസ്ഥമാക്കി. അഞ്ച് ഗ്രൂപ്പു കളിലായി മാറ്റുരച്ച കുട്ടികള്‍ ആവേശ കരമായ മത്സര മാണ് കാഴ്ച വെച്ചത്.

ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അനുരാഗ് മെമ്മോറിയല്‍ ട്രോഫി റൂബി, ഡയമണ്ട് എന്നീഗ്രൂപ്പുകള്‍ സംയുക്തമായി ഏറ്റു വാങ്ങി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു എക്സ്ചേഞ്ച് മദീനാ സായിദ്‌ ഷോപ്പിംഗ് കോംപ്ലക്സില്‍
Next »Next Page » പി. കെ. വി. അനുസ്മരണം ദുബായില്‍ »



  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine