അബുദാബി മലയാളി സമാജം ഇസ്‌ലാമിക് സാഹിത്യ മത്സരം

August 8th, 2012

അബുദാബി : വിശുദ്ധ റമദാന്‍ മാസത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് സാഹിത്യ മത്സരം ആഗസ്റ്റ്‌ 9, 10 തീയ്യതി കളില്‍ രാത്രി 9.30ന് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ വെച്ച്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 02 55 37 600, 055 44 620 78.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍കൂളിന് വര്‍ണാഭമായ സമാപനം

July 22nd, 2012

amajam-summer-camp-2012-closing-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ സമാപിച്ചു.

പതിവു പരിപാടി കളില്‍നിന്ന് വ്യത്യസ്തമായി, മരംനടീല്‍, കുട്ടികള്‍ സ്വന്തമായി സാധനം വാങ്ങുക ലോക ത്തിന്റെ ഏതോ ഒരു കോണിലെ പാവപ്പെട്ട ഒരുകുട്ടിക്ക് സ്വന്തം വസ്ത്രം ദാനം ചെയ്യുക, കേരള ത്തിലെ വൃക്ക തകരാറിലായ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടി കളുടെ ഒരു ദിവസത്തെ പോക്കറ്റ് മണി സംഭാവന നല്‍കുക തുടങ്ങി കുട്ടികളെ പ്രകൃതി യോടും ജീവിത ത്തോടും ചേര്‍ത്ത്‌ നിര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരുന്നു.

സമ്മര്‍ കൂള്‍ കിംഗ് ആയി അഖില്‍ സുബ്രഹ്മണ്യം, സമ്മര്‍ കൂള്‍ ക്യൂന്‍ ആയി മീനാക്ഷി ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ വിനോദ യാത്രയെ ക്കുറിച്ച് കുട്ടികള്‍ എഴുതിയ യാത്രാ വിവരണ കുറിപ്പ് മത്സര ത്തില്‍ ആശിഷ് വര്‍ഗീസ് ഒന്നാം സമ്മാനമായ സ്വര്‍ണ നാണയം നേടി. രണ്ടാം സമ്മാനം അഖില്‍ സുബ്രഹ്മണ്യവും മൂന്നാം സമ്മാനം അക്ഷര പ്രദീപും കരസ്ഥമാക്കി. അഞ്ച് ഗ്രൂപ്പു കളിലായി മാറ്റുരച്ച കുട്ടികള്‍ ആവേശ കരമായ മത്സര മാണ് കാഴ്ച വെച്ചത്.

ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അനുരാഗ് മെമ്മോറിയല്‍ ട്രോഫി റൂബി, ഡയമണ്ട് എന്നീഗ്രൂപ്പുകള്‍ സംയുക്തമായി ഏറ്റു വാങ്ങി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജത്തിനൊരു തണല്‍

July 14th, 2012

tree-plantation-at-samajam-summer-camp-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ‘സമാജത്തിനൊരു തണല്‍ ‘എന്ന പേരില്‍ ക്യാമ്പിലെ കുട്ടികള്‍ സമാജം അങ്കണത്തില്‍ മരതൈകള്‍ നട്ടു.

സമ്മര്‍ കൂള്‍ 2012 ല്‍ പങ്കെടുക്കുന്ന 157കുട്ടികളുടെയും പേരില്‍ ഈ മരങ്ങള്‍ അറിയപ്പെടും. സമാജം ഭാരവാഹികളും വളണ്ടിയര്‍മാരും ക്യാമ്പ്‌ ഡയരക്ടറും പരിപാടിക്ക് നേതൃത്വം നല്‍കി.

samajam-summer-camp-2012-plants-ePathram
കുട്ടികള്‍ പ്രകൃതി യുമായി അടുക്കുക എന്ന വിഷയത്തെ മുന്‍ നിറുത്തി ഒരുക്കിയ ഈ പരിപാടിയുടെ ഭാഗമായി വിവിധ സസ്യങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും വിത്തുകള്‍ കുട്ടികള്‍ ശേഖരിച്ചതും നാട്ടിലുള്ള കുട്ടികളേക്കാള്‍ ഗള്‍ഫിലെ കുട്ടികള്‍ക്ക് മരങ്ങളെ കുറിച്ചുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തി എന്നും നാട്ടില്‍ നിന്നെത്തിയ ക്യാമ്പ്‌ ഡയരക്ടര്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. ക്യാമ്പിന്റെ ഓരോ ദിനങ്ങളിലും വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. ജൂലായ് 5 നു ആരംഭിച്ച ക്യാമ്പ്‌ 19 ന് സമാപിക്കും.

തുടര്‍ന്ന് കൃഷിയെ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സമാജ ത്തില്‍ കാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും കാര്‍ഷിക മേഖലയെ വിഷയമാക്കി എടുക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കും മത്സര ത്തിലേക്ക് അയക്കാം. ഏറ്റവും നല്ല ഫോട്ടോക്ക് സമ്മാനം നല്‍കും എന്ന് ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പിന് തുടക്കമായി

July 10th, 2012

samajam-summer-camp-2012-ePathram
അബുദാബി : മലയാളി സമാജ ത്തിന്റെ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ ന് തുടക്കമായി. അമൃതാ ടി. വി. യില്‍ കുട്ടികളുടെ ലോകം കൈകാര്യം ചെയ്യുന്ന ഇബ്രാഹീം ബാദുഷ യുടെ ശിക്ഷണ ത്തില്‍ 14 ദിവസം നീളുന്ന ക്യാമ്പിന് ഈ മാസം 19 ന് സമാപനം കുറിക്കും. കളിയും ചരിയും കാര്യവുമായി 150ല്‍ അധികം കുട്ടികള്‍ ഇത്തവണത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

പ്രമുഖരായ ഒട്ടനവധി വ്യക്തികള്‍ വിവിധ വിഷയ ങ്ങളില്‍ ക്ലാസ്സെടുക്കുന്നുണ്ട്. റൂബി, സഫയര്‍, ടോപ്പാസ്, എമറാള്‍ഡ്, ഡയമണ്ട് എന്നീ അഞ്ച് ഗ്രൂപ്പുകളില്‍ ആയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത്. അജിത് സുബ്രഹ്മണ്യന്‍, ശ്യാം അശോക് കുമാര്‍, ദേവികാ ലാല്‍, അക്ഷയാ രാധാകൃഷ്ണന്‍, മെറിന്‍ മേരി ഫിലിപ്പ് എന്നിവരെ യഥാക്രമം ടീമിന്റെ ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത ‘ സമാജത്തിനൊരു തണല്‍ ‘ എന്ന പേരില്‍ ഓരോ കുട്ടി കളുടെയും പേരില്‍ ഓരോ വൃക്ഷത്തൈ സമാജം അങ്കണ ത്തില്‍ നടുന്നതും അത് പരിപാലിക്ക പ്പെടുന്നതുമാണ്.

സമാജം വൈസ് പ്രസിഡന്റും സമ്മര്‍ ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ഷിബു വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ മാരായ വക്കം ജയലാല്‍, അബ്ദുല്‍ ഖാദര്‍, കുമാര്‍ വേലായുധന്‍, സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ജീബ എം. സാഹിബ്, വി. വി. സുനില്‍ കുമാര്‍, സക്കീര്‍ഹുസ്സയിന്‍, സുരേഷ് പയ്യന്നൂര്‍, അഫ്‌സല്‍, എം. യു. ഇര്‍ഷാദ്, വനിതാ വിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം പുതിയ കമ്മിറ്റി

July 4th, 2012

veekshanam-forum-abudhabi-2012-ePathram
അബുദാബി : വീക്ഷണം ഫോറ ത്തിന്റെ ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. പ്രസിഡന്റ് ശുക്കൂര്‍ ചാവക്കാടിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി എ. കെ. അബ്ദുല്‍ ഖാദര്‍ തിരുവത്ര വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. സി. തോമസ് വരവ് ചെലവ് കണക്കും എം. യു. ഇര്‍ഷാദ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വീക്ഷണം ഫോറം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇ. കെ. നസീര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കെ. എച്ച്. താഹിര്‍, വനിതാ വിഭാഗം പ്രസിഡന്റ് നീനാ തോമസ്, എന്‍. പി. മുഹമ്മദ് അലി, യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് 2012 -13 വര്‍ഷ ത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.
പ്രസിഡന്റ് : സി. എം. അബ്ദുള്‍ കരീം, സെക്രട്ടറി : ടി. എം. സിസാര്‍, ട്രഷറര്‍ : കെ. വി. കരുണാകരന്‍, വൈസ് പ്രസിഡന്റുമാര്‍ : വി. സി. തോമസ്, രാജു ചെറിയാന്‍, സെക്രട്ടറിമാര്‍ : എം. യു. ഇര്‍ഷാദ്, സി. വി. വിജീഷ്, എ. സലാഹുദ്ദീന്‍, അസി.ട്രഷറര്‍ : കെ. പി. സക്കറിയ. കൂടാതെ കേന്ദ്ര കമ്മിറ്റി പ്രതിനിധി കളായി കെ. എച്ച്. താഹിര്‍, എം. ബി. അസ്സീസ് എന്നിവ രെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്
Next »Next Page » ഈ വര്‍ഷത്തെ ഉംറ യാത്ര പരിസമാപ്തിയിലേക്ക് »



  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine