അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ സമാപിച്ചു.
പതിവു പരിപാടി കളില്‍നിന്ന് വ്യത്യസ്തമായി, മരംനടീല്‍, കുട്ടികള്‍ സ്വന്തമായി സാധനം വാങ്ങുക ലോക ത്തിന്റെ ഏതോ ഒരു കോണിലെ പാവപ്പെട്ട ഒരുകുട്ടിക്ക് സ്വന്തം വസ്ത്രം ദാനം ചെയ്യുക, കേരള ത്തിലെ വൃക്ക തകരാറിലായ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി കുട്ടി കളുടെ ഒരു ദിവസത്തെ പോക്കറ്റ് മണി സംഭാവന നല്‍കുക തുടങ്ങി കുട്ടികളെ പ്രകൃതി യോടും ജീവിത ത്തോടും ചേര്‍ത്ത് നിര്‍ത്തുന്ന ഒട്ടേറെ പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരുന്നു.
സമ്മര്‍ കൂള്‍ കിംഗ് ആയി അഖില്‍ സുബ്രഹ്മണ്യം, സമ്മര്‍ കൂള്‍ ക്യൂന്‍ ആയി മീനാക്ഷി ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ വിനോദ യാത്രയെ ക്കുറിച്ച് കുട്ടികള്‍ എഴുതിയ യാത്രാ വിവരണ കുറിപ്പ് മത്സര ത്തില്‍ ആശിഷ് വര്‍ഗീസ് ഒന്നാം സമ്മാനമായ സ്വര്‍ണ നാണയം നേടി. രണ്ടാം സമ്മാനം അഖില്‍ സുബ്രഹ്മണ്യവും മൂന്നാം സമ്മാനം അക്ഷര പ്രദീപും കരസ്ഥമാക്കി. അഞ്ച് ഗ്രൂപ്പു കളിലായി മാറ്റുരച്ച കുട്ടികള്‍ ആവേശ കരമായ മത്സര മാണ് കാഴ്ച വെച്ചത്.
ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അനുരാഗ് മെമ്മോറിയല്‍ ട്രോഫി റൂബി, ഡയമണ്ട് എന്നീഗ്രൂപ്പുകള്‍ സംയുക്തമായി ഏറ്റു വാങ്ങി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം