മലയാളി സമാജം കമ്മിറ്റി പുനസംഘടിപ്പിച്ചു

June 10th, 2013

samajam-managing-committee-2013-14-ePathram
അബുദാബി : മലയാളി സമാജം മാനേജിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി മനോജ്‌ പുഷ്കറിനെയും വൈസ്‌ പ്രസിഡന്‍റ് പി. സതീഷ്‌ കുമാര്‍, ജനറൽ സെക്രട്ടറി ഷിബു വർഗ്ഗീസ്, ട്രഷറര്‍ എം. യു. ഇർഷാദ് എന്നിവ രെയും തെരഞ്ഞെടുത്തു.

എക്സിക്ക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ അസീസ് മൊയ്തീൻ,അബ്ദുൽ സലാം മുജീബ്, അഷറഫ് പട്ടാമ്പി, കെ. വി. കരുണാകരൻ, മഹേഷ് കുമാർ, എബ്രഹാം രാജു, സാബു അഗസ്റ്റിൻ, ഷാനവാസ് കടക്കൽ, വി. വി. സുനിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗ ത്തിൽ പ്രസിഡന്റ് മനോജ് പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ്കുമാർ റിപ്പോർട്ടും ട്രഷറർ അബൂബക്കർ മേലേതിൽ കണക്കും അവതരി പ്പിച്ചു. റിട്ടേണിംഗ് ഓഫീസർ സുരേഷ് പയ്യന്നൂർ പുതിയ ഭരണ സമിതിയെ അവതരിപ്പിച്ചു. സോഷ്യൽ അഫയേഴ് മന്ത്രാലയം പ്രതിനിധി അഹമ്മദ് ഹുസൈൻ അമീന്റെ മേൽ നോട്ട ത്തിലായിരുന്നു നടപടി ക്രമ ങ്ങൾ പൂർത്തിയാക്കിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച

May 31st, 2013

അബുദാബി :മലയാളി സമാജ ത്തിന്റെ മുപ്പതാമത് മലയാള സാഹിത്യ പുരസ്‌കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമര്‍പ്പിക്കും. ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാഭാരത ത്തിലെ കഥാസന്ദര്‍ഭ ങ്ങളെയും കഥാപാത്ര ങ്ങളെയും വിശകലനംചെയ്ത ‘മഹാ ഭാരത പര്യടനം’ എന്ന പഠന ഗ്രന്ഥ ത്തിനാണ് അവാര്‍ഡ്.

- pma

വായിക്കുക: ,

1 അഭിപ്രായം »

സമാജം സാഹിത്യ പുരസ്‌കാരം തുറവൂര്‍ വിശ്വംഭരന്

May 24th, 2013

അബുദാബി : മലയാളി സമാജം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്. മഹാ ഭാരത പര്യടനം എന്ന പഠന ഗ്രന്ഥത്തെ മുന്‍നിര്‍ത്തി യാണ് പുരസ്‌കാരം സമ്മാനിക്കുക.

പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാ കൃഷ്ണന്‍ ചെയര്‍മാനും ജോണ്‍പോള്‍, ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാ വിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ഒന്നിന് അബുദാബി യില്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ചു

May 23rd, 2013

അബുദാബി : മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി രണ്ടാമത് ചരമ വാര്‍ഷിക ദിനം, ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി തീവ്ര വാദ വിരുദ്ധ ദിനമായി ആചരിച്ചു. മലയാളി സമാജ ത്തിൽ വെച്ചു നടന്ന പരിപാടിയില്‍ ഓ. ഐ. സി. സി. നേതാക്കളും പ്രവര്‍ത്തകരും തീവ്ര വാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.

പ്രസിഡന്റ് മനോജ്‌ പുഷ്ക്കർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ പള്ളിക്കൽ ഷുജാഹി, കെ എച്ച് താഹിർ, വൈസ് പ്രസിഡന്റ് ഷുക്കൂർ ചാവക്കാട്, അബുബക്കർ മേലേതില്‍, ജീബ എം സാഹിബ്, നിബു സാം ഫിലിപ്പ്, മാർട്ടിൻ മാത്യു എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം സമ്മാന ദാനം

May 22nd, 2013

അബുദാബി : മലയാളി സമാജ ത്തിന്റെ 2012-’13 വര്‍ഷ ങ്ങളില്‍ നടന്ന ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്, യൂത്ത് ഫെസ്റ്റിവല്‍, സാഹിത്യ മത്സരങ്ങള്‍, ഇസ്‌ലാമിക് മത്സരങ്ങള്‍, ഓപ്പണ്‍ അത്‌ലറ്റിക്‌സ്, പാചക മത്സരം, ക്രിസ്മസ് ട്രീ മത്സരം, തിരുവാതിര ക്കളി തുടങ്ങിയ മത്സര വിജയി കള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പട്ടാമ്പി എം. എല്‍. എ. സി. പി. മുഹമ്മദ് വിതരണം ചെയ്തു. വിഷു, ഈസ്റ്റര്‍ ആഘോഷ ങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന്
Next »Next Page » മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine