അബുദാബി :മലയാളി സമാജ ത്തിന്റെ മുപ്പതാമത് മലയാള സാഹിത്യ പുരസ്കാരം പ്രൊഫ. തുറവൂര് വിശ്വംഭരന് സമര്പ്പിക്കും. ജൂണ് ഒന്ന് ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയ ത്തില് നടക്കുന്ന പരിപാടിയില് സാംസ്കാരിക രംഗത്തെ പ്രമുഖര് സംബന്ധിക്കും.
25,000 രൂപയും പ്രശസ്തി പത്രവും ശില്പ്പവും അടങ്ങുന്നതാണ് അവാര്ഡ്. മഹാഭാരത ത്തിലെ കഥാസന്ദര്ഭ ങ്ങളെയും കഥാപാത്ര ങ്ങളെയും വിശകലനംചെയ്ത ‘മഹാ ഭാരത പര്യടനം’ എന്ന പഠന ഗ്രന്ഥ ത്തിനാണ് അവാര്ഡ്.