അബുദാബി : മലയാളി സമാജം മാനേജിംഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി മനോജ് പുഷ്കറിനെയും വൈസ് പ്രസിഡന്‍റ് പി. സതീഷ് കുമാര്‍, ജനറൽ സെക്രട്ടറി ഷിബു വർഗ്ഗീസ്, ട്രഷറര്‍ എം. യു. ഇർഷാദ് എന്നിവ രെയും തെരഞ്ഞെടുത്തു.
എക്സിക്ക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ അസീസ് മൊയ്തീൻ,അബ്ദുൽ സലാം മുജീബ്, അഷറഫ് പട്ടാമ്പി, കെ. വി. കരുണാകരൻ, മഹേഷ് കുമാർ, എബ്രഹാം രാജു, സാബു അഗസ്റ്റിൻ, ഷാനവാസ് കടക്കൽ, വി. വി. സുനിൽ എന്നിവരെയും തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗ ത്തിൽ പ്രസിഡന്റ് മനോജ് പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ്കുമാർ റിപ്പോർട്ടും ട്രഷറർ അബൂബക്കർ മേലേതിൽ കണക്കും അവതരി പ്പിച്ചു. റിട്ടേണിംഗ് ഓഫീസർ സുരേഷ് പയ്യന്നൂർ പുതിയ ഭരണ സമിതിയെ അവതരിപ്പിച്ചു. സോഷ്യൽ അഫയേഴ് മന്ത്രാലയം പ്രതിനിധി അഹമ്മദ് ഹുസൈൻ അമീന്റെ മേൽ നോട്ട ത്തിലായിരുന്നു നടപടി ക്രമ ങ്ങൾ പൂർത്തിയാക്കിയത്.