അബുദാബി : ഭക്ഷ്യ സുരക്ഷാ നിയമവും സ്ഥലം ഏറ്റെടുക്കൽ നിയമവും പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കി എടുത്ത കേന്ദ്ര സർക്കാറിനെയും പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയ ഗാന്ധി എന്നിവരെയും ഓ ഐ സി സി അബുദാബി യുടെ വർക്കിംഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന യോഗ ത്തിൽ പ്രസിഡന്റ് മനോജ് പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ഓഫീസിൽ വെച്ചു നടന്ന ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 2014 ജനുവരി യില്‍ സംഘടന യില്‍ തെരഞ്ഞെടുപ്പു നടത്താനും അതിനോടനു ബന്ധിച്ച് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി കള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.
കേരള സര്‍ക്കാരിനും മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ നടക്കുന്ന ആരോപണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ആരോപണ ങ്ങളെ രാഷ്ട്രീയ മായി നേരിടാനും ശക്തമായി രംഗത്ത് വരണമെന്ന് കെ പി സി സി യോട് പ്രമേയം മൂലം ആവശ്യപ്പെട്ടു.
യോഗ ത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്, വര്‍ക്കിംഗ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ഷിബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .കമ്മിറ്റി ഭാര വാഹികള്‍, ജില്ലാ പ്രസിഡന്റ് മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് നന്ദിയും പറഞ്ഞു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മലയാളി സമാജം, സാംസ്കാരികം