അബുദാബി : കലാ സാംസ്കാരിക ജീവ കാരുണ്യ കൂട്ടായ്മ അബുദാബി സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം. മുസ്സഫയിലെ മലയാളീ സമാജത്തില്‍ നടന്ന സാംസ്കാരിക വേദി വാര്‍ഷിക ജനറല്‍ ബോഡി യിലാണ് 2023-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ടി. വി. സുരേഷ് കുമാർ (പ്രസിഡണ്ട്), സാബു അഗസ്‌റ്റിൻ (വർക്കിംഗ് പ്രസിഡണ്ട്), ബിമൽ കുമാർ (ജനറൽ സെക്രട്ടറി), മുജീബ് അബ്ദുൽ സലാം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
അനൂപ് നമ്പ്യാർ (മുഖ്യ രക്ഷാധികാരി), കേശവൻ ലാലി, മൊയ്തീൻ അബ്ദുൾ അസീസ്, ഷാനവാസ് മാധവൻ, മത്താർ മോഹനൻ എന്നിവരാണ് മറ്റു രക്ഷാധികാരിമാര്‍.
അനീഷ് ഭാസി, റോയിസ് ജോർജ്ജ്, എം. രാജേഷ് കുമാർ (വൈസ് പ്രസിഡണ്ടുമാർ) അൻസർ വെഞ്ഞാറമൂട്, ഹരൂൺ മുരുക്കും പുഴ, രാജീവ് വൽസൺ (സെക്രട്ടറിമാർ), ഓ. പി. സഗീർ. (ചീഫ് കോഡിനേറ്റർ), എം. കെ. ഫിറോസ് (ഇവന്‍റ്), സലിം നൗഷാദ് (വെൽഫയർ സെക്ര.), റാഫി പെരിഞ്ഞനം (ആർട്സ് സെക്ര.), ശ്യം പൂവത്തൂർ (മൂസിക് ക്ലബ്ബ് സെക്ര.), രാജേഷ് കുമാർ കൊല്ലം (സ്പോർട്സ് സെക്ര.), സിർജാൻ അബ്ദുൾ വഹീദ് (മീഡിയ സെക്ര.), രജീഷ് കോടത്ത് (വെൽ ഫയർ അസി. സെക്ര.), മുഹമ്മദ് ഷഹൽ (ആർട്സ് അസി. സെക്ര.), ദിർഷാൻ സാലി (മൂസിക് ക്ലബ്ബ് അസി. സെക്ര.), എ. സി. അലി (സ്പോർട്സ് അസി. സെക്ര.), സുനിൽ കുമാർ (ജോ. ട്രഷറർ), ഉമേഷ് കാഞ്ഞങ്ങാട് (മീഡിയ അസി. സെക്ര.), സന്തോഷ് ബാബു, അബ്ദുൾ വഹാബ് (കോഡിനേഷന്‍) എന്നിവരാണ് മറ്റു ഭാര വാഹികൾ.
ശങ്കർ സത്യൻ, ജയകുമാർ പെരിയ, രതീഷ് വർക്കല, റോജി വർഗ്ഗീസ്, ശ്രീജിത്ത് കുറ്റിക്കോൽ, ഹരീഷ് ആയംമ്പാറ, ഹിഷാം ഷറഫുദ്ദീൻ, രാഹുൽ ബാബു ചെത്തിക്കാട്ടിൽ, മുസ്തഫ പാടൂർ എന്നിവര്‍ എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.
അനൂപ് നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ ടി. വി. സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സാബു അഗസ്‌റ്റിൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുനിൽ കുമാർ നന്ദി പറഞ്ഞു.
സിന്ധു ലാലി, ദീപ ജയകുമാർ, കേശവൻ ലാലി, മത്താർ മോഹനൻ, അനീഷ് ഭാസി, മുജീബ് അബ്ദുൽ സലാം, സഗീർ, ഷാനവാസ് മാധവൻ, ബിമൽ കുമാർ, സലിം നൗഷാദ്, ശ്രീജിത്ത് കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. യു. എ. ഇ. യിൽ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് പോകുന്ന സാംസ്‌കാരിക വേദി അംഗം സുവിഷ് ഭാസിക്ക് യാത്രയയപ്പു നൽകി.
* FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മലയാളി സമാജം, സംഗീതം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം