അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിം, നാടകം എന്നിവയില്‍ ജൂപ്പിറ്റര്‍ ഒന്നാംസ്ഥാനം നേടി. അനുരാഗ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി, സമാജം പ്രസിഡന്‍റ് അനുരാഗിന്റെ പിതാവ് സുബ്രഹ്മണ്യം എന്നിവരില്‍നിന്ന് ജൂപ്പിറ്റര്‍ ടീം ക്യാപ്റ്റന്‍ അനുഗ്രഹാ അനിലും ടീം അംഗങ്ങളും ഏറ്റുവാങ്ങി.
ഏറ്റവും നല്ല നടനായി രാഹുല്‍ സുരേഷ്, നടിയായി രേവതി രവി എന്നിരെയും ക്യാമ്പില്‍ വ്യക്തി ഗത മികവുപുലര്‍ത്തിയ ആണ്‍കുട്ടി കളില്‍ നിന്ന് കാര്‍ത്തിക് ബാനര്‍ജി യെയും പെണ്‍കുട്ടി കളില്‍ നിന്ന് മീനാക്ഷി ജയ കുമാറിനെയും ബെസ്റ്റ് ക്യാമ്പര്‍ മാരായും തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് സ്വാഗതം ആശംസിച്ചു, ക്യാമ്പ് അഡൈ്വസര്‍ രവിമേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ ഇബ്രാഹിം ബാദുഷ, കലാ വിഭാഗം കണ്‍വീനര്‍ സുനില്‍ വി. വി., വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിക്, ബാലവേദി പ്രസിഡന്‍റ് ദേവികാ ലാല്‍, ഷാനവാസ് കടക്കല്‍, സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് നന്ദി പ്രകാശിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മലയാളി സമാജം