അബുദാബി : ഹിന്ദി അടക്കം 15 ഭാഷകളിലായി തയ്യാറാക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തലസ്ഥാന നഗരി യിലെത്തുന്ന വിനോദ സഞ്ചാരി കള്‍ക്കായി അബുദാബി പോലീസ് ഇറക്കി.
അറബ് പാരമ്പര്യവും സംസ്‌കാരവും വിശദീകരി ക്കുകയും ഇവ മാനിക്കേണ്ട തിന്റെ ആവശ്യകത ചൂണ്ടി ക്കാണിക്കുകയും ചെയ്തു കൊണ്ട് തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ അബുദാബി യിലെത്തുന്ന വിദേശ സഞ്ചാരികള്‍ പാലിക്കേണ്ട മര്യാദ കളാണ് പ്രധാനം.
അനധികൃത കാര്‍ ലിഫ്റ്റ് സ്വീകരിക്കുന്ന തിന്റെ അപകടം, ലഗേജ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ടാക്‌സി നിരക്ക്, ദിര്‍ഹമിന്റെ എക്‌സ്‌ചേഞ്ച് നിരക്ക്, പോലീസിനെ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയും പോലീസ് ഇറക്കിയ ലഘുപത്രിക യില്‍ വിവരിക്കുന്നുണ്ട്.
സഞ്ചാരികള്‍ ഏറെയെത്തുന്ന വിമാനത്താവളം, സീ പോര്‍ട്ട്, എമ്പസ്സികള്‍, കോണ്‍സുലേറ്റ്, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ ലഘുപത്രിക വിതരണം ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം