അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ നാലിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിവിധ പരിപാടി കളോടെ മഹാത്മജി യുടെ ജീവിത മുഹൂർത്തങ്ങളും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്ര സ്മരണകളും പകർന്നു കൊണ്ട് ഗാന്ധി ജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾചറൽ വിഭാഗം, ഗാന്ധി സാഹിത്യ വേദി എന്നിവ യുടെ സംയുക്ത സഹകരണത്തോടെ യാണ് ആഘോഷ പരിപാടികൾ.
ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്യ സമരവും എന്ന വിഷയത്തെ ആസ്പദ മാക്കി രാവിലെ 9 മുതൽ സ്‌കൂൾ വിദ്യാർഥി കൾക്കായി ചിത്ര രചനാ-പെയിന്റിങ് മൽസരങ്ങൾ നടത്തും.
6-9, 9-12, 12-16 എന്നീ പ്രായ ത്തിലുള്ള വിദ്യാർഥി കളെയാണ് യഥാ ക്രമം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിലായി മൽസരിപ്പിക്കുക.
ഇതേ വിഷയ ത്തെ ആസ്പദമാക്കി യു. എ. ഇ. യിലെ പ്രഫഷണൽ – അമേച്ചർ കലാകാരൻമാർ തയ്യാറാക്കിയ പ്രത്യേക ചിത്ര – പെയിന്റിങ് പ്രദർശനവും വൈകീട്ട് ആറര വരെ നടക്കും.
വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെ ഹൈസ്‌കൂൾ, പ്‌ളസ് വൺ, പ്‌ളസ് ടൂ വിദ്യാർഥി കൾക്കായി ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി യു. എ. ഇ. തല ത്തിൽ ഗ്രൂപ്പ് അടിസ്ഥാന ത്തിലുള്ള ക്വിസ് മൽസരവും സംഘടിപ്പിക്കും.
ക്വിസ് മൽസര ത്തിൽ പങ്കടുക്കാന്‍ ആഗ്രഹിക്കുന്ന യു. എ. ഇ. യിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള മൂന്നു പേർ ഉൾപ്പെടുന്ന ടീമുകൾക്ക് സ്‌കൂൾ പ്രിൻസിപ്പലുടെ സാക്ഷ്യ പത്ര ത്തോടൊപ്പം പേര് രജിസ്റ്റർ ചെയ്യാം.
ഡ്രോയിങ് – പെയിന്റിങ് മൽസര ങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വ്യക്തികൾക്കും ക്വിസ് മൽസര ത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്ന ടീമു കൾക്കും ക്യാഷ് അവാർഡുകളും സമ്മാനിക്കും.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സർട്ടിഫിക്കറ്റുകളും നൽകും. വൈകീട്ട് ഏഴിന് നടക്കുന്ന ഗാന്ധി അനുസ്മരണ പരിപാടി യിൽ വിജയി കൾക്കുള്ള സമ്മാന വിതരണവും ഇന്ത്യൻ സ്വാതന്ത്യ സ്മരണകൾ സമ്മാനിക്കുന്ന കലാ – സാംസ്‌ക്കാരിക പരിപാടികളും വീഡിയോ പ്രദർശനവും നടത്തും.
മൽസരങ്ങളും പരിപാടികളും സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സ്‌കൂളുകളില്‍ എത്തിക്കും. പങ്കെടു ക്കാനാഗ്രഹിക്കുന്ന വരുടെ പേരു വിവരം ഇന്ത്യൻ മീഡിയ അബുദാബി യുടെ ഇ – മെയിൽ അഡ്രസിൽ ഈ മാസം മുപ്പതിനകം നൽകണം.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഇന്ത്യൻ മീഡിയ എക്‌സിക്യൂട്ടീവ് യോഗ ത്തിൽ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ടി. പി. ഗംഗാധരൻ, മനു കല്ലറ, മുനീർ പാണ്ട്യാല, അഹ്മദ് കുട്ടി, അഫ്‌സൽ അഹ്മദ്, ജോണി ഫൈനാർട്‌സ് എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, മാധ്യമങ്ങള്‍