അബുദാബി : വീട്ടു ജോലിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി യുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം രംഗത്ത്.
യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2017 നെ ‘ഇയർ ഓഫ് ഗിവിംഗ്’ ആയി പ്രഖ്യാപി ച്ചതിനെ തുടര്‍ ന്നാണ് ഈ പദ്ധതി.
18 വയസ്സു മുതല്‍ 64 വയസ്സു വരെ പ്രായമുള്ള വീട്ടു ജോലി, ഡ്രൈവര്‍, ആയമാർ തുടങ്ങിയ തസ്ഥിക കളി ലേക്ക് സ്വദേശി കളും വിദേശി കളും സ്പോണ്‍സര്‍ ചെയ്യുന്ന തങ്ങളുടെ ഗാര്‍ഹിക ജീവന ക്കാരെ ഇത് വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷ യില്‍ ഉള്‍ പ്പെടുത്തു വാൻ സാധിക്കും.
ആഭ്യന്ത്ര മന്ത്രാലയ ത്തിലെ താമസ കുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ഡോക്ടര്‍. റാഷിദ് സുല്‍ത്താന്‍ അല്‍ ഹദ്ര്‍, പ്രമുഖ ഇൻഷ്വ റൻസ് കമ്പനി യായ എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് അധി കൃതരു മായി ചേര്‍ന്ന് അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തി ലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറു മായി സഹ കരി ക്കുവാൻ സാധി ക്കു ന്നതില്‍ ഏറെ സംതൃപ്തി ഉണ്ടെന്ന് എ. എക്സ്. എ. ഗ്രീന്‍ ക്രസന്‍റ് കമ്പനി മേധാവി ഡോ. അബ്ദുല്‍ കരീം അല്‍ സറൂനി പറഞ്ഞു.
100 ദിര്‍ഹം മുതല്‍ വാര്‍ഷിക പ്രീമിയ മുള്ള പദ്ധതി യില്‍ ചേര്‍ത്തിയ ജോലി ക്കാര്‍ മരിക്കു കയോ ഒളിച്ചോടു കയോ റെസിഡന്‍റ് പെര്‍മിറ്റ് ലഭിക്കാത്ത വിധം ആരോഗ്യ സ്ഥിതി മോശമാ വു കയോ ചെയ്താല്‍ സ്പോണ്‍സര്‍ ചെയ്യേണ്ടി വരുന്ന നട പടി ക്രമങ്ങള്‍ ഇൻഷ്വ റൻസ് കമ്പനി പൂര്‍ത്തി യാക്കുകയും സ്പോണ്‍ സര്‍ക്ക് 5000 ദിര്‍ഹം നല്‍കുകയും ചെയ്യും.
തൊഴിലാളി കള്‍ക്ക് 100 ദിര്‍ഹം സ്വന്തം നില യില്‍ അധിക പ്രീമിയം അടച്ച് കൂടു തല്‍ ആനു കൂല്യം നേടു കയും ചെയ്യാം. ഇങ്ങനെ അധിക പ്രീമിയം അടച്ചാല്‍ പരി രക്ഷ യുടെ കാല യളവില്‍ മരിക്കുന്ന ഗാര്‍ഹിക തൊഴി ലാളി കളുടെ കുടുംബ ത്തിന് 50,000 ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കും.
ആരോഗ്യ പരി രക്ഷക്കു പുറമെ വിദഗ്ധ ചികില്‍സ ക്കായി നാട്ടി ലേക്കുള്ള യാത്ര ക്കും മരണ പ്പെട്ടാൽ മൃത ദേഹം നാട്ടിൽ എത്തി ക്കുന്ന തിനുള്ള ചെലവും ഇൻഷ്വ റൻസ് കമ്പനി വഹി ക്കും. ഏറെ സവിശേഷത കള്‍ നിറഞ്ഞ പദ്ധതി, യു. എ. ഇ. സര്‍ക്കാറിന്‍െറ സാമൂ ഹിക പ്രതി ബദ്ധത യുടെ കൂടി ഭാഗ മാണ് എന്നും അധി കൃതര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, തൊഴിലാളി, നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം