അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒന്നാം ദിന ത്തിൽ തീരം ആർട്സ് ദുബായ് അവതരിപ്പിച്ച ‘രണ്ടന്ത്യ രംഗങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. സമകാലീന സംഭവ ങ്ങളെ മിത്തു കളുടെ പശ്ചാത്തല ത്തിൽ അവതരിപ്പിച്ച നാടകം അവതരണ രീതി യുടെ പ്രത്യേകത യാൽ പ്രേക്ഷക ശ്രദ്ധ നേടി. പരാജിതരുടെ നീതി ശാസ്ത്രങ്ങൾ പുനർ വായനക്കു വിധേയമാക്കുക യായിരുന്നു രണ്ടന്ത്യ രംഗങ്ങൾ.
പരാജിതർ എന്നും ഉണ്ടാ വു കയും അവർ ചരിത്ര ത്തിന്റെ പിന്നാമ്പുറ ങ്ങളിലേക്കു തള്ളി മാറ്റ പ്പെടുകയും ചെയ്യുന്നു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ സമ്മാനി ക്കുന്ന തോടൊപ്പം, എന്തിനാണ് യുദ്ധം എന്ന ചോദ്യവും നാടകം ഉയർത്തുന്നു.
തുടക്ക് അടി യേറ്റ് മരിക്കാറായ ദുര്യോധന നെയാണ് നാടക ആരംഭത്തിൽ നാം കാണുന്നത്. ദുര്യോധന കുടുംബ ത്തിന്റെ വിലാപ ങ്ങളും തുടർന്നുള്ള രംഗ ങ്ങളും പ്രേക്ഷകരിൽ വൈകാരി കത സൃഷ്ടിക്ക പ്പെടുന്നു. പിന്നീട് മഹാഭാരത യുദ്ധ ത്തിന്റെ പതിനാറാം നാൾ സ്വർഗ്ഗം പൂകിയ കർണ്ണൻ ആത്മാ വിന്റെ രൂപ ത്തിൽ ദുര്യോധന നെ കാണുവാൻ എത്തുന്നു.
കുരുക്ഷേത്ര ത്തില്‍ കര്‍ണ്ണന്‍ മരണം വരിച്ച തിന്റെ കഥ കള്‍ ദുര്യോധനനോട് ആത്മാവ് പറയുമ്പോള്‍ കര്‍ണ്ണ ഭാരം നാടകം അരങ്ങില്‍ ആരംഭിക്കുന്നു. കര്‍ണ്ണ ന്റെ ശാപ ത്തിന്റെയും മരണ ത്തിന്റെയും കഥ പറച്ചിലിന് ഒടുവിൽ നാടകം ദുര്യോധനന്റെ അന്ത്യ ത്തില്‍ അവ സാനി ക്കുന്നു.
സംസ്‌കൃത നാടക ങ്ങളായ കര്‍ണ്ണ ഭാരം, ഊരു ഭംഗം എന്നിവ യിൽ നിന്നും പ്രചോദനം ഉള്‍ ക്കൊണ്ട് ശ്രീജിത്ത് പൊയില്‍ കാവ് രചന നിര്‍വ്വ ഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് നരേഷ് കോവില്‍.
പ്രധാന കഥാ പാത്ര ങ്ങളായ ദുര്യോധനന്‍ ആയി വേഷമിട്ട ഷാജി കുറുപ്പത്ത്, കര്‍ണ്ണ നായി വേഷമിട്ട ഡോ. ഹരിറാം എന്നിവര്‍ തങ്ങളുടെ റോളു കള്‍ മിക വുറ്റ താക്കി. നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവര്‍ ചേർന്ന് കലാ സംവിധാനം നിര്‍വ്വ ഹിച്ചു. ചമയം ക്‌ളിന്റ് പവിത്രനും വേഷ വിധാനം പ്രേമന്‍ ലാലൂർ, അഭിലാഷ് എന്നിവർ ചേര്‍ന്നു നിര്‍വ്വ ഹിച്ചു. സംഗീതം വിജു ജോസഫ്, സതീഷ് കോട്ട ക്കൽ. ശ്രീജിത്ത് പൊയിൽ കാവി ന്റെ വെളിച്ച വിതാനം നാടക ത്തെ കൂടുതൽ ആസ്വാദ്യ കരമാക്കി.
ഡിസംബര്‍ 28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ദ് ട്രയൽ’ എന്ന നാടകം വേദി യിൽ എത്തും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം