അബുദാബി : 2017 ജനുവരി മാസത്തിൽ യു. എ. ഇ. യില്‍ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിനു 11 ഫിൽസും ഡീസൽ ലിറ്ററിന് 13 ഫിൽസു മാണ് വർദ്ധി ക്കുക.
ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പെട്രോള്‍, ഡീസല്‍ എന്നിവ യുടെ പുതുക്കിയ നിരക്കു കള്‍ : സൂപ്പർ 98 – പെട്രോളിന് 1 ദിര്‍ഹം 91 ഫില്‍സ്, സ്‌പെഷൽ 95 – പെട്രോളിന് 1 ദിര്‍ഹം 80 ഫില്‍സ്, ഇ പ്ലസ് 91 – പെട്രോളിന് 1 ദിര്‍ഹം 73 ഫില്‍സ്. ഡീസൽ വില ലിറ്ററിന് 1 ദിര്‍ഹം 94 ഫില്‍സ്.
2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1. 58 ദിര്‍ഹ വും ഡീസലിന് 1.61 ദിര്‍ഹ വും ആയിരുന്നു വില. എന്നാല്‍ മാര്‍ച്ചില്‍ ഇത് യഥാ ക്രമം 1. 36 ദിര്‍ഹ മായും 1. 40 ദിര്‍ഹ മായും താഴ്ന്നു. കഴിഞ്ഞ ഏതാനും മാസ ങ്ങളായി രാജ്യത്ത് ഇന്ധന വില യില്‍ വര്‍ദ്ധന യാണ് കണ്ടു വരുന്നത്.
യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി 2015 ആഗസ്റ്റ് മാസം മുതൽ നീക്കിയിരുന്നു. രാജ്യാന്തര തലത്തിലെ എണ്ണ വില പ്രതി ദിനം വിശ കലനം ചെയ്‌ത ശേഷം ഓരോ മാസ വും 28ന് ഇന്ധന സമിതി യോഗം ചേർന്നാണ് അടുത്ത മാസത്തെ വില തീരു മാനിക്കുന്നത്.
- Tag : സാമ്പത്തികം
- ക്രൂഡോയില് വില കുതിച്ചുയരും
- പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും
- ഫോട്ടോക്ക് കടപ്പാട് : അറേബ്യന് ബിസിനസ്സ് ഡോട്ട് കോം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, യു.എ.ഇ., വ്യവസായം, സാമ്പത്തികം