അബുദാബി : പ്രതിവര്‍ഷം 3,75,000 ദിര്‍ഹ ത്തില്‍ അധികം വരുമാന മുള്ള എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം എന്ന് ഫെഡറല്‍ ടാക്‌സ് അഥോറിറ്റി.
ഓണ്‍ ലൈനി ലൂടെ യുള്ള വാറ്റ് രജിസ്‌ട്രേഷന്‍ നടപടി ക്രമ ങ്ങള്‍ 15 മുതല്‍ 20 മിനിറ്റു കള്‍ ക്കുള്ളില്‍ പൂര്‍ത്തി യാക്കാം.
ഇതി നായി അന്താരാഷ്ട്ര നില വാര ത്തില്‍ തയ്യാറാക്കി യി ട്ടുള്ള അഥോറിറ്റി യുടെ വെബ് സൈറ്റി ലെ ഇ – സര്‍വ്വീസ് പോര്‍ട്ടല്‍ 24 മണി ക്കൂറും പ്രവര്‍ത്തി ക്കുന്നു എന്നും ഔദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചു. വാറ്റ് രജിസ്‌ട്രേ ഷന്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പി ക്കല്‍, ടാക്സ് പേയ്മെന്റ് എന്നിവക്ക് ഫെഡറല്‍ ടാക്‌സ് അഥോറിറ്റി യുടെ വെബ് സൈറ്റ് സന്ദര്‍ശിക്കാം.
രജിസ്ട്രേഷൻ നടത്തി യവർ പൂർണ്ണ മായും നികുതി നിയമ ങ്ങൾക്ക് അനുസരിച്ച് പ്രവർ ത്തിക്കണം. മാത്രമല്ല ഉൽപന്ന ങ്ങളിൽ നികുതി ഉൾ പ്പെടെ യുള്ള വില പ്രദർ ശിപ്പി ച്ചില്ല എങ്കിൽ വ്യാപാരി കള്‍ പിഴ അട ക്കേണ്ട തായി വരും എന്നും ഫെഡറല്‍ ടാക്‌സ് അഥോറിറ്റി മുന്നറി യിപ്പു നല്‍കുന്നു.
ലോകത്ത് ഏറ്റവും കുറഞ്ഞ നികുതി നിരക്കു മായി 2018 ജനുവരി ഒന്നു മുതലാണ് ‘വാറ്റ്’ യു. എ. ഇ. യില്‍ പ്രാബ ല്യ ത്തില്‍ വന്നത്.
വാറ്റ് രജിസ്‌ട്രേഷനു സമയ പരിധി പ്രഖ്യാപിച്ചിട്ടും സ്ഥാപന ങ്ങള്‍ നടപടി കള്‍ പൂര്‍ത്തി യാക്കാ ത്തതി നെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുവാന്‍ വൈകുന്ന വരില്‍ നിന്നും പിഴ ഈടാ ക്കുന്നത് ഏപ്രില്‍ 30 വരെ നിര്‍ത്തി വെച്ചി ട്ടുണ്ട്.
- W A M
- വാറ്റ് നിയമ ഉത്തരവ് പ്രഖ്യാപിച്ചു
- നികുതി നിയമ ങ്ങൾക്ക് അംഗീകാരം നല്കി
- പുതിയ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നു
- യു. എ. ഇ.യില്‍ വാറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മുതല്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, യു.എ.ഇ., വ്യവസായം, സാമ്പത്തികം