അബുദാബി : യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യ ങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.
അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേ റ്റുക ളില്‍ വാഹന ഗതാഗതവും വിമാന സര്‍വ്വീ സുകളും മൂടൽ മഞ്ഞു കാരണം തടസ്സ പ്പെട്ടു. ദുബായ് അന്താരാഷ്‌ട്ര വിമാന ത്താവള ത്തിൽ നിന്നു മാത്രം ഇന്നലെ രാവിലെ 13 വിമാന ങ്ങൾ വഴി തിരിച്ചു വിട്ടു. ദൂര ക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നൂറില്‍ പരം വാഹന ങ്ങള്‍ വിവിധ ഇടങ്ങളി ലായി അപ കട ത്തി ല്‍പ്പെട്ടു.
തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ക്ക് ഇടയില്‍ മതിയായ അകലം പാലി ക്കണം എന്നും അബു ദാബി പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.
കാഴ്ച യുടെ ദൂര പരിധി 50 മീറ്ററോളം കുറഞ്ഞി രുന്നതായും രാവിലേയും രാത്രി യിലും അന്തരീക്ഷ ഈര്‍പ്പം 99 ശതമാനം വരെ കൂടാന്‍ സാദ്ധ്യത യുണ്ട് എന്നും ചില പ്രദേശ ങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 10 ഡിഗ്രി യിലേക്ക് താഴും എന്നും വെള്ളി യാഴ്ച വരെ മൂടൽ മഞ്ഞ് തുടരും എന്നും ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.
കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
- pma