അബുദാബി : നിലവിലെ ബാഗ്ഗേജ് പോളിസി തിരുത്തി ക്കൊണ്ട് പ്രമുഖ വിമാന ക്കമ്പനി യായ ഇത്തി ഹാദ് എയർ വേയ്സ് രംഗത്ത്. നിശ്ചിത തൂക്കത്തിന് അനു സരിച്ച് യാത്ര ക്കാരുടെ ഇഷ്ടാനു സരണം ബാഗ്ഗേജു കൾ കൊണ്ടു പോകാൻ അനുമതി നൽകുന്ന വിധമാണ് പുതിയ ബാഗ്ഗേജ് പോളിസി പ്രഖ്യാ പിച്ചിരി ക്കുന്നത്. എന്നാല്‍ ഒരു ബാഗ്ഗേ ജിന്റെ ഭാരം 32 കിലോ യിൽ അധികം അനുവദി ക്കുകയില്ല.
ഇന്ത്യയി ലേക്ക് ജി. സി. സി. രാജ്യ ങ്ങളിൽ നിന്നും ഇക്കോണമി ഡീൽ, സേവർ, ക്ലാസിക്ക് എന്നീ വിഭാഗ ങ്ങളിൽ 30 കിലോ, ഇക്കോണമി ഫ്ലക്സ് വിഭാഗ ത്തിൽ 35 കിലോ, ബിസിനസ്സ് ക്ലാസ്സ് 40 കിലോ, ഫസ്റ്റ് ക്ലാസ്സ് 50 കിലോ എന്നിങ്ങനെ കൊണ്ടു പോകാം. ഇന്ത്യയിൽ നിന്നും ജി. സി. സി. രാജ്യ ങ്ങളി ലേക്കും സമാന മായ ബാഗ്ഗേജ് പോളിസി തന്നെയാണുള്ളത്.
പുതിയ ബാഗ്ഗേജ് പോളിസി ജനുവരി 31 മുതല്‍ പ്രാബ ല്യത്തില്‍ വന്നി ട്ടുണ്ട് എന്ന് ഇത്തിഹാദ് വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു. വിവിധ രാജ്യ ങ്ങളി ലേക്കു കൊണ്ടു പോകാ വുന്ന ബാഗ്ഗേജ് വിവര ങ്ങൾ ഇത്തി ഹാദ് വെബ് സൈറ്റിൽ പ്രസി ദ്ധീ കരി ക്കുകയും ചെയ്തി ട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., വിമാനം, വ്യവസായം