ജവഹര്‍ ബാലജന വേദി ഉദ്ഘാടനം ചെയ്തു

September 22nd, 2013

padmaja-venugopal-inaugurate-jawahar-bala-jana-vedhi-ePathram
അബുദാബി : ഓ ഐ സി സി യുടെ നേതൃത്വ ത്തില്‍ രൂപീകരിച്ച ജവഹര്‍ ബാല ജന വേദി യുടെ ഉദ്ഘാടനം അബുദാബി മലയാളി സമാജ ത്തില്‍ വെച്ചു ചേര്‍ന്ന ചടങ്ങില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ നിര്‍വഹിച്ചു.

ജവഹര്‍ ബാലജന വേദിയുടെ സംസ്ഥാന ചെയര്‍മാന്‍ ജി വി ഹരി മുഖ്യാഥിതി ആയിരുന്നു. മനോജ്‌ പുഷ്ക്കര്‍ അദ്ധ്യക്ഷത വഹിച്ചു ഗ്ലോബല്‍ കമ്മിറ്റി അംഗം കെ എച്ച് താഹിര്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍, ഓ ഐ സി സി ദുബായ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട്, തിലകന്‍, മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജവഹര്‍ ബാല ജന വേദി പത്മജാ വേണു ഗോപാല്‍ ഉല്‍ഘാടനം ചെയ്യും

September 18th, 2013

padmaja-venu-gopal-ePathram
അബുദാബി : ജവഹര്‍ ബാല ജന വേദിയുടെ യുണിറ്റ് അബുദാബിയില്‍ രൂപികരിക്കുന്നു. ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ രൂപീ കരിക്കുന്ന ജവഹര്‍ ബാല ജന വേദിയുടെ ഉല്‍ഘാടനം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് മുസ്സഫ്ഫ യിലെ മലയാളി സമാജ ത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ജവഹര്‍ ബാല ജന വേദി യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജാ വേണു ഗോപാല്‍ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ചെയര്‍മാന്‍ ജി. വി. ഹരി ചടങ്ങില്‍ സംബന്ധിക്കും.

6 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ള 25 കുട്ടികള്‍ അടങ്ങുന്ന താണ് ഒരു യുണിറ്റ്. കുട്ടികളെ ദേശീയ ബോധമുള്ള വരാക്കുകയും അവരുടെ നൈസര്‍ഗിക കഴിവു കളെ പരിപോഷിപ്പിച്ച് എടുക്കുക തുടങ്ങിയവ യാണ് ജവഹര്‍ ബാല ജന വേദി യുടെ പ്രധാന ഉദ്ദേശ ലക്ഷ്യ ങ്ങള്‍. ചടങ്ങില്‍ യു എ ഇ യിലെ ഓ ഐ സി സി നേതാക്കള്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

September 11th, 2013

dancer-usha-suresh-balaji-ePathram
അബുദാബി : മലയാളീ സമാജത്തില്‍ ഓണാഘോഷങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ നര്‍ത്തകി ഉഷാ സുരേഷ് ബാലാജി അവതരി പ്പിക്കുന്ന നൃത്ത ശില്പമായ ‘ലാസ്യാഞ്ജലി’ അരങ്ങിലെത്തും.

സെപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിലാണ് ലാസ്യാഞ്ജലി അവതരിപ്പിക്കുക.

usha-suresh-balaji-mohiniyattam-performer-in-abudhabi-ePathram

ഉഷാ സുരേഷ് ബാലാജി

നൃത്തത്തിനും സംഗീത ത്തിനും അടക്കം കല കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല എങ്കിലും കാണികളുടെ ആസ്വാദന തലം ഉയര്‍ത്താനും മോഹിനിയാട്ടം പോലെ ഒരു ശാസ്ത്രീയ നൃത്ത രൂപം കൂടുതല്‍ ജനകീയമാക്കാനും വേണ്ടി യുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുക്കുന്ന തന്റെ ലോക പര്യടനത്തിന്റെ തുടക്കം അബുദാബി യിലെ ലാസ്യാഞ്ജലി യിലൂടെ ആയിരിക്കും എന്ന് ഇവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സാമ്മേളന ത്തില്‍ ഉഷാ സുരേഷ് ബാലാജി പറഞ്ഞു.

തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന അന്തരിച്ച കെ. ബാലാജി യുടെ മരുമകള്‍ ആണ് ഉഷാ സുരേഷ് ബാലാജി.

ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാ സുരേഷ് ബാലാജി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹിനിയാട്ടം വേദി യില്‍ അവതരി പ്പിക്കുന്നത്‌.

ലാസ്യാഞ്ജലി എന്ന നൃത്ത പരിപാടി യോടെയാണ് മലയാളീ സമാജ ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്ക മാവുന്നത്. തുടർന്ന് സെപ്തംബര്‍ 13 വെള്ളിയാഴ്ച ഏഷ്യാനെറ്റ്‌ റേഡിയോ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമിയിൽ അരങ്ങേറും.

lasyanjali-in-malayalee-samajam-press-meet-ePathram

സെപ്റ്റംബർ 20 വെള്ളിയാഴ്ച സമാജ ത്തിൽ വെച്ച് അഹല്യ ആശുപത്രി യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും 27 നു പൂക്കള മത്സരവും ഒക്ടോബർ നാലിന് ആയിരത്തി അഞ്ഞൂറ് പേർക്ക് സമാജം ഓണ സദ്യയും ഒരുക്കും എന്ന് പരിപാടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡന്റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്‌, ട്രഷറര്‍ എം. യു. ഇർഷാദ്, വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിഖ്‌, മറ്റു സമാജം  ഭാരവാഹികളും നർത്തകി ഉഷാ സുരേഷ് ബാലാജി, കോഡിനേറ്റര്‍ ദേവദാസ്‌ നമ്പ്യാര്‍ എന്നിവരും  പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സർക്കാറി​നെ അഭിനന്ദിച്ചു

September 10th, 2013

അബുദാബി : ​ഭക്ഷ്യ സുരക്ഷാ നിയമവും സ്ഥലം ഏറ്റെടുക്കൽ നിയമവും പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കി ​എടുത്ത കേന്ദ്ര സർക്കാറി​നെയും ​പ്രധാന മന്ത്രി മൻമോഹൻ ​സിംഗ്, സോ​ണിയ ഗാന്ധി എന്നിവരെയും ഓ ഐ സി സി അബുദാബി യുടെ വർക്കിംഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗ ​ത്തിൽ പ്രസിഡന്റ് മനോജ്‌ പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ഓഫീസിൽ വെച്ചു നടന്ന ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 2014 ജനുവരി ​യില്‍ സംഘടന​ ​യില്‍ തെരഞ്ഞെടുപ്പു നടത്താനും അതിനോടനു ബന്ധിച്ച് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി കള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.

കേരള സര്‍ക്കാരിനും മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ നടക്കുന്ന ആരോപണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ആരോപണ ങ്ങളെ രാഷ്ട്രീയ മായി നേരിടാനും ശക്തമായി രംഗത്ത് വരണമെന്ന് കെ പി സി സി യോട് പ്രമേയം മൂലം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്,​ ​വര്‍ക്കിംഗ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ​ഷിബു വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു .കമ്മിറ്റി ഭാര വാഹികള്‍,​ ​ജില്ലാ പ്രസിഡന്റ് മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ സ്വാഗതവും ​ ​വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് നന്ദിയും പറഞ്ഞു ​.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ് : ജൂപ്പിറ്റര്‍ ടീമിന് ട്രോഫി

September 8th, 2013

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിം, നാടകം എന്നിവയില്‍ ജൂപ്പിറ്റര്‍ ഒന്നാംസ്ഥാനം നേടി. അനുരാഗ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി, സമാജം പ്രസിഡന്‍റ് അനുരാഗിന്റെ പിതാവ് സുബ്രഹ്മണ്യം എന്നിവരില്‍നിന്ന് ജൂപ്പിറ്റര്‍ ടീം ക്യാപ്റ്റന്‍ അനുഗ്രഹാ അനിലും ടീം അംഗങ്ങളും ഏറ്റുവാങ്ങി.

ഏറ്റവും നല്ല നടനായി രാഹുല്‍ സുരേഷ്, നടിയായി രേവതി രവി എന്നിരെയും ക്യാമ്പില്‍ വ്യക്തി ഗത മികവുപുലര്‍ത്തിയ ആണ്‍കുട്ടി കളില്‍ നിന്ന് കാര്‍ത്തിക് ബാനര്‍ജി യെയും പെണ്‍കുട്ടി കളില്‍ നിന്ന് മീനാക്ഷി ജയ കുമാറിനെയും ബെസ്റ്റ് ക്യാമ്പര്‍ മാരായും തെരഞ്ഞെടുത്തു.

സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് സ്വാഗതം ആശംസിച്ചു, ക്യാമ്പ് അഡൈ്വസര്‍ രവിമേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ ഇബ്രാഹിം ബാദുഷ, കലാ വിഭാഗം കണ്‍വീനര്‍ സുനില്‍ വി. വി., വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിക്, ബാലവേദി പ്രസിഡന്‍റ് ദേവികാ ലാല്‍, ഷാനവാസ് കടക്കല്‍, സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തറില്‍ ഷറഫ് ഡി. ജി. തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു
Next »Next Page » സഞ്ചാരി കള്‍ക്കായി അബുദാബി പോലീസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine