അബുദാബി : മലയാളീ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര ക്കളി മത്സരം ശക്തമായ മത്സരം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സമാജം അങ്കണത്തില്‍ നടന്ന തിരുവാതിര ക്കളി മത്സര ത്തില്‍ അഞ്ചു ടീമുകള്‍ മാറ്റുരച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം ഒന്നാം സമ്മാനം കരസ്ഥമാക്കി. ഭാമാസ് മുസ്സഫ, എന്‍. എസ്. എസ്. വനിതാ വിഭാഗം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.
കേരളത്തില്‍ നടക്കുന്ന മത്സര ങ്ങളോട് കിട പിടിക്കുന്ന രീതി യിലുള്ള മത്സരം തന്നെ യാണ് ഇവിടെ അരങ്ങേറിയത് എന്ന് വിധി കര്‍ത്താ ക്കളായി നാട്ടില്‍ നിന്നും എത്തിയ രാജന്‍ കരിവെള്ളൂര്‍, കലാ മണ്ഡലം വനജ രാജന്‍ എന്നിവര്‍ വിലയിരുത്തി.
സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ്, വനിതാ വിഭാഗം കണ്‍ വീനര്‍ രേഖാ ജയകുമാര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.



അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും. 



























