അബുദാബി : മലയാളി സമാജ ത്തിന്‍െറ 2013ലെ സാഹിത്യ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് അവാര്‍ഡ്.
പ്രഫ. വി. മധു സൂദനന്‍ നായര്‍ അധ്യക്ഷനും ഡോ. പി. വേണു ഗോപാലന്‍, ഡോ. എം. എന്‍. രാജന്‍ എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് പുരസ്കാരം നിര്‍ണ യിച്ചത്.
മലയാള ത്തില്‍ ആധുനികത യുടെ പ്രഭാവ കാലത്ത് എഴുതി ത്തുടങ്ങിയ ഡോ. ജോര്‍ജ് ഓണക്കൂര്‍, മനുഷ്യ ജീവിത ത്തിന്‍െറ സങ്കീര്‍ണവും സൂക്ഷ്മ വുമായ അനുഭവ ങ്ങളുടെ ആഖ്യാനം കൊണ്ടും കാല്‍പനി കവും തെളിമ യാര്‍ന്നതു മായ ശൈലി കൊണ്ടും സാഹിത്യ ത്തില്‍ സ്വന്ത മായ സ്ഥാനം കണ്ടത്തെി എന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.