അബുദബി : ഇന്ത്യയില്‍ ഏത് ഗവണ്‍മെന്റ് അധികാര ത്തില്‍ വന്നാലും ഇന്ത്യ – യു. എ. ഇ. ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം.
അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.
വിദേശ രാജ്യ ങ്ങളു മായുള്ള ബന്ധം പൂര്‍വാധികം ശക്ത മാക്കാനാണ് ഏത് ഭരണ കൂടവും ശ്രമിക്കുക. ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാര്‍ യു. എ. ഇ. യില്‍ ഉള്ളതി നാല്‍ വിദേശ നയ ത്തില്‍ വലിയ മാറ്റം വരുത്താന്‍ മാറി വരുന്ന സര്‍ക്കാര്‍ ശ്രമിക്കുക യില്ല.
ഇന്ത്യ, യു. എ. ഇ.യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യാണ് ഇന്ത്യ – യു.എ.ഇ വാണിജ്യ വിനിമയം 75 ബില്ല്യന്‍ ഡോളറാണ്. ഇത് മെച്ച പ്പെടുത്താനാണ് ഏത് ഗവണ്‍മെന്റും ശ്രമിക്കുക.
ഇന്ത്യന്‍ എംബസി എല്ലാ ഇന്ത്യ ക്കാരുടെയും സ്ഥാപന മാണ്. എംബസി യിൽ സാധാരണ ക്കാരായ ആളുകള്‍ക്ക് എത്തി പ്പെടാൻ പറ്റാത്ത ഇട മാണ് എന്ന അഭിപ്രായം മാറ്റി എടുക്കാൻ സാധിച്ചിട്ടുണ്ട്.
സന്ദര്‍ശന ത്തിനുള്ള സമയം മുന്‍കൂട്ടി വാങ്ങാതെ പ്രവൃത്തി ദിവസ ങ്ങളില്‍ ആര്‍ക്കു വേണ മെങ്കിലും രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയില്‍ എംബസി യില്‍ വന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനും സാധിക്കു മെന്നും അംബാസ്സിഡർ അറിയിച്ചു.
ചടങ്ങില്‍ പത്മശ്രീ എം. എ. യൂസഫലി മുഖ്യ അതിഥി ആയിരുന്നു.
സമാജം വനിതാ വിഭാഗ ത്തിന്റെയും ബാല വേദി യുടേയും പ്രവര്‍ത്തന ഉല്‍ഘാടനം ദീപാ സീതാറാം നിര്‍വ്വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി. ബാവ ഹാജി, ഡി. നടരാജന്‍, എം. യു. വാസു, ടി. അബ്ദുല്‍ സമദ്, ടി. എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലയാളി സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖ ജയകുമാര്‍, മുന്‍ കണ്‍വീനര്‍ തനു താരിഖ് എന്നിവര്‍ അതിഥി കളെ പരിചയ പ്പെടുത്തി
പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ ഫസലുദ്ദീന്‍ നന്ദിയും പറഞ്ഞു.
അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, മലയാളി സമാജം