അബുദാബി : പുതിയ തലമുറയെ വായന യുടെ ലോക ത്തേക്ക് ആകർഷി ക്കുവാൻ ഗ്രന്ഥ ശാലാ പ്രവർത്തന ങ്ങളിലൂടെ സാധിക്ക ക്കണം എന്ന് പി. എസ്. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ.
അബുദാബി മലയാളി സമാജ ത്തിലെ ലൈബ്രറി സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. പുതിയ തലമുറ പുസ്‌തക വായന യിൽ നിന്ന് അകലുന്നു. ഇലക്ട്രോണിക് ലൈബ്രറി യിലൂടെ പുതിയ തല മുറ യിലേക്ക് വായനാ താൽപര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തന ങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
സമാജത്തിന്റെ പ്രവര്‍ത്തന രൂപരേഖ, സമാജം ലൈബ്രറേറി യന്‍ ജെറിന്‍ കുര്യന്‍ ജേക്കബ് വിശദീകരിച്ചു. പ്രസിഡന്റ് യേശു ശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, ചീഫ് കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, വനിതാ കണ്‍വീനര്‍ ലിജി ജോബിസ്, വനിതാ കോഡിനേറ്റര്‍ നൗഷി, അഷറഫ് പട്ടാമ്പി, ദശപുത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.