Sunday, September 20th, 2015

ഓണോത്സവ് 2015

minister-k-c-joseph-inaugurate-samajam-onam-2015-ePathram
അബുദാബി : കേരളാ ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാർ അവതരിപ്പിച്ച ആകർഷ ക ങ്ങളായ നാടൻ കലാ പ്രകടന ങ്ങളോടെ അബുദാബി മലയാളി സമാജം ഓണാഘോഷ ങ്ങൾക്ക് തുടക്ക മായി. സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഓണോത്സവ് 2015 ഉത്ഘാടനം ചെയ്തു.

കേരളത്തിന്റെ തനതു കലാ രൂപ ങ്ങളെ അതിന്റെ യഥാർത്ഥ രൂപ ത്തിൽ വിദേശ രാജ്യ ങ്ങളിൽ അവതരിപ്പി ക്കു ന്നതി ന്റെ ആദ്യ പടി യായിട്ടാണ് ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാരുടെ പ്രകടനം അബുദാബി മലയാളി സമാജ ത്തിൽ അവതരി പ്പിക്കുന്നത് എന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സാംസ്കാരിക വകുപ്പു മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി, കേരളാ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫസ്സർ മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍, എസ്. കെ. അബ്ദുള്ള, വിനോദ് നമ്പ്യാർ, ഡോക്റ്റർ രാജീവ് പിള്ള, അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളും പ്രതിനിധി കളും ചടങ്ങിൽ പങ്കെടുത്തു.

സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ്‌ കുമാർ സ്വാഗതവും ട്രഷറർ ഫസലുധീൻ നന്ദിയും പറഞ്ഞു.

തുടർന്നു കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിച്ച നാടന്‍ പാട്ട്, ഓണപ്പാട്ട്, നാടോടി നൃത്തം, പുള്ളുവന്‍ പാട്ട് തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഈ നാടൻ കലാ പ്രകടനങ്ങൾ വീണ്ടും അവതരിപ്പിക്കും എന്നും സംഘാടകർ അറിയിച്ചു.

മുസ്സഫയിലെ സമാജം അങ്കണത്തിൽ ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും. ഒക്ടോബര്‍ 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ കുട്ടികൾക്കായി സംഘടിപ്പിക്കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine