
അബുദാബി : കേരളാ ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാർ അവതരിപ്പിച്ച ആകർഷ ക ങ്ങളായ നാടൻ കലാ പ്രകടന ങ്ങളോടെ അബുദാബി മലയാളി സമാജം ഓണാഘോഷ ങ്ങൾക്ക് തുടക്ക മായി. സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഓണോത്സവ് 2015 ഉത്ഘാടനം ചെയ്തു.
കേരളത്തിന്റെ തനതു കലാ രൂപ ങ്ങളെ അതിന്റെ യഥാർത്ഥ രൂപ ത്തിൽ വിദേശ രാജ്യ ങ്ങളിൽ അവതരിപ്പി ക്കു ന്നതി ന്റെ ആദ്യ പടി യായിട്ടാണ് ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാരുടെ പ്രകടനം അബുദാബി മലയാളി സമാജ ത്തിൽ അവതരി പ്പിക്കുന്നത് എന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സാംസ്കാരിക വകുപ്പു മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി, കേരളാ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫസ്സർ മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍, എസ്. കെ. അബ്ദുള്ള, വിനോദ് നമ്പ്യാർ, ഡോക്റ്റർ രാജീവ് പിള്ള, അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളും പ്രതിനിധി കളും ചടങ്ങിൽ പങ്കെടുത്തു.
സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ട്രഷറർ ഫസലുധീൻ നന്ദിയും പറഞ്ഞു.
തുടർന്നു കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിച്ച നാടന്‍ പാട്ട്, ഓണപ്പാട്ട്, നാടോടി നൃത്തം, പുള്ളുവന്‍ പാട്ട് തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഈ നാടൻ കലാ പ്രകടനങ്ങൾ വീണ്ടും അവതരിപ്പിക്കും എന്നും സംഘാടകർ അറിയിച്ചു.
മുസ്സഫയിലെ സമാജം അങ്കണത്തിൽ ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും. ഒക്ടോബര്‍ 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ കുട്ടികൾക്കായി സംഘടിപ്പിക്കും.