അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന കേരളോത്സവം ജനുവരി 14, 15 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും.
കേരളീയ തനതു കലാ രൂപ ങ്ങളുടെ അവതര ണവും നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍ ലഭ്യ മാവുന്ന സ്റ്റാളു കളും ആകര്‍ഷക ങ്ങളായ കലാ പരിപാടി കളും അടക്കം ഗൃഹാ തുര സ്മരണ കള്‍ പ്രവാസി മലയാളി കള്‍ക്കു നല്‍കി ക്കൊണ്ടാണ് അബു ദാബി മലയാളി സമാജം കേരളോ ല്‍സവം ഒരുക്കു ന്നത്.
വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണി വരെ നടക്കുന്ന കേരളോത്സ വത്തിലേ ക്കു അഞ്ചു ദിര്‍ഹം കൂപ്പ ണി ലൂടെ യാണ് പ്രവേശനം നല്‍കുക. ഈ കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായി മിത് സുബിഷി മിറാജ് കാറും മറ്റു വില പിടിപ്പുള്ള അന്‍പതു സമ്മാന ങ്ങളും നല്‍കും.
സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തല്‍സമയ പാചകം ഈ ഉല്‍സവ വേദിയെ ആകര്‍ ഷക മാക്കും. വിവിധ തരം പലഹാര ങ്ങള്‍, കഞ്ഞി, പായസം, തട്ടു കടകള്‍, തുടങ്ങി നാടന്‍ ഭക്ഷണ വിഭവ ങ്ങളുടെത് അടക്കം നാല്‍പ തോളം സ്റ്റാളു കള്‍ കേരളോ ല്‍സവ ത്തില്‍ ഉണ്ടാവും എന്നു സംഘാടകര്‍ അറിയിച്ചു.
ഒപ്പന, മാര്‍ഗ്ഗം കളി, മിമിക്‌സ്, യു. എ. ഇ. യിലെ പ്രമുഖ ഗായ കര്‍ അണി നിരക്കുന്ന ഗാനമേള തുടങ്ങിയ കലാ പരിപാടി കളും വിവിധ ഗെയിമു കളും മല്‍സര ങ്ങളും അരങ്ങേ റും.
വെള്ളി യാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി മുഖ്യ അതിഥി ആയി പങ്കെടുക്കും. മലയാളി സമാജ ത്തിന്‍െറ വിപുലീകരിച്ച വെബ്സൈറ്റി ന്‍െറയും മൊബൈല്‍ ആപ്പി ന്‍െറയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
പ്രായോജക പ്രതിനിധികളായ ബിനീഷ് ഗണേഷ് ബാബു, ഉല്ലാസ് ആര്‍. കോയ, രമേഷ് പൈ, ആര്‍. കെ. ഷെട്ടി, സമാജം പ്രസിഡന്‍റ് ബി. യേശു ശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ബിനീഷ് ഗണേഷ് ബാബു, ഉല്ലാസ് ആര്‍. കോയ, രമേഷ് പൈ, ആര്‍. കെ. ഷെട്ടി, പ്രോഗ്രാം കോഡിനേറ്റര്‍മാരായ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദര്‍ തിരുവത്ര, മീഡിയ കോഡിനേറ്റര്‍ ജലീല്‍, വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബിസ്, ജോയിന്റ് കണ്‍വീനര്‍ നൗഷീദ ഫസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, മലയാളി സമാജം, സംഘടന