അബുദാബി : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവു മായിരുന്ന കെ. കരുണാകരന്റെ ചരമ വാര്‍ഷിക ദിന ത്തില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ. ഐ. സി. സി.) അബുദാബി യുടെ ആഭിമുഖ്യ ത്തിൽ കെ. കരുണാകരൻ അനുസ്‌മരണം സംഘടിപ്പിച്ചു.
കേരളം കണ്ടതിൽ വെച്ച് എക്കാല ത്തെയും മികച്ച ഭരണാധി കാരി ആയി രുന്നു ലീഡർ കെ. കരുണാകരൻ എന്നും കേരള ത്തിന്റെ വികസന സ്വപ്ന ങ്ങൾക്ക് ചിറകു നല്കിയ ക്രാന്ത ദർശി ആയിരുന്നു അദ്ദേഹം എന്നും സമ്മേളനം വിലയിരുത്തി.
മലയാളി സമാജ ത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ചു. ഇടവാ സൈഫ്, ടി. എ. നാസർ, പി. വി. ഉമ്മർ, പപ്പൻ മുറിയത്തോട്, എം. യു. ഇർഷാദ്, അഷറഫ് പട്ടാമ്പി, ഷിബു വർഗീസ്, പി.സതീഷ് കുമാർ, സാഹിൽ ഹാരിസ്, എൻ. പി. മുഹമ്മദാലി, എ. എം. അൻസാർ, അബ്‌ദുൽ ഖാദർ തിരുവത്ര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.