അബുദാബി : നൃത്ത സംഗീത ചിത്ര കലാ വിദ്യാല യ മായ ലയം കലാക്ഷേത്രം ദേശീയോദ് ഗ്രഥന സന്ദേശ വുമായി അബുദാബി നാഷണൽ തിയ്യേറ്റ റിൽ ‘വന്ദേ മാതരം’ എന്ന പേരിൽ നൃത്ത സംഗീത പരിപാടി അവതരി പ്പിക്കും.
സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ ആരംഭിക്കുന്ന’വന്ദേ മാതരം’ അബു ദാബി യിൽ സംഘടി പ്പിക്കുന്നത് പ്രണാം യു. എ. ഇ. എന്ന കൂട്ടായ്മ യാണ്
ഇന്ത്യൻ ഭാഷാ ഗീത ങ്ങളുടെ അകമ്പടി യോടെ ഭാരതീയ ക്ലാസിക് നൃത്ത രൂപ ങ്ങളും, നാടോടി കല കളും ഒരു മിക്കുന്ന വന്ദേ മാതര ത്തിൽ ഭഗവത് ഗീത, ഖുർ ആൻ, ബൈബിൾ, സ്വാതന്ത്ര്യ സമരം, വഞ്ചി പ്പാട്ട്, കഥ കളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാർഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷ ഗാനം എന്നിവ യെല്ലാം ഭാഗമാകും.
150 ഓളം കലാ കാരന്മാരാണ് പരിപാടി കളിൽ പങ്കെടു ക്കുന്നത്. ഭാഷാ ഗാനങ്ങ ളുടെ ഏകോപനം നിർവ്വ ഹിച്ചത് ആർ. സി. കരിപ്പത്ത്. ആശയവും സംഗീത സംവി ധാനവും ഓർക്ക സ്‌ട്രേഷനും നിർവ്വഹിച്ചത് സംഗീത സംവിധാ യകനും ലയം കലാ ക്ഷേത്രം ഡയര ക്ടറു മായ രാജൻ കരി വെള്ളൂർ.
പ്രശസ്ത പിന്നണി ഗായക രായ പി. ജയ ചന്ദ്രൻ, ജി. വേണു ഗോപാൽ, മധു ബാല കൃഷ്ണൻ, ബിജു നാരായ ണൻ, ടി. പി. ശ്രീനി വാസൻ, സിത്താര, ശങ്കരൻ നമ്പൂ തിരി, പ്രദീപ് പള്ളുരുത്തി, ശ്രീലയ രാജൻ എന്നിവ രാണ് ഗാന ങ്ങൾ ആലപി ച്ചിരി ക്കുന്നത്.
ലയം കലാ ക്ഷേത്രം നൃത്ത വിഭാഗം ഡയരക്ടർ കലാ മണ്ഡലം വനജാ രാജൻ കൊറിയോ ഗ്രാഫി നിർവ്വഹിച്ചു.
വിവിധ നൃത്ത രൂപ ങ്ങൾ അടങ്ങുന്ന ഒന്നര മണിക്കൂർ ദൈർഘ്യ മുള്ള നൃത്ത സംഗീത പരിപാടി, പ്രവാസി മലയാളി കൾക്ക് ഒരു വേറിട്ട അനുഭവം ആയി രിക്കും എന്ന് സംഘാടകർ അറിയിച്ചു.
- pma