അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീ കരിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.
ഇതു പ്രകാരം സെപ്റ്റംബർ ഒന്ന് വ്യാഴാഴ്‌ച മുതൽ പെട്രോൾ ലിറ്ററിനു രണ്ടു ഫില്‍സ് വർദ്ധനവ് ഉണ്ടാവും. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറക്കു വാനും തീരുമാനിച്ചിട്ടുണ്ട്.
ഒപ്പെക്ക് രാജ്യങ്ങള്‍ എണ്ണ ഉൽപാദനം നിറുത്തി വെക്കും എന്നുള്ള വാര്‍ത്ത കളുടെ അടിസ്ഥാന ത്തില്‍ അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന താണ് ആഭ്യന്തര വിപണി യിലും വില വര്‍ദ്ധി ക്കാന്‍ കാരണം എന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി ക്കാട്ടുന്നു.
പെട്രോൾ സൂപ്പറിന് ഒരു ദിർഹം 73 ഫിൽസ് എന്നതിൽ നിന്നും 1.75 ആയി വർദ്ധിക്കും. പെട്രോൾ സ്പെഷ്യലിന് 1.62 ദിര്‍ഹ ത്തില്‍ നിന്ന് 1. 64 ദിര്‍ഹവും പെട്രോൾ ഇ – പ്ളസ് ഒരു ദിർഹം 55 ഫിൽസ് എന്നതിൽ നിന്നും 1.57 ആയും വർദ്ധിക്കും.
എന്നാൽ ഡീസല്‍ വില ലിറ്ററിന് ഒരു ദിർഹം 76 ഫിൽസ് എന്നതിൽ നിന്നും 1.72 ആയി കുറയും.
ഈ വർഷം ജൂലായ് മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ ഇന്ധന വില യില്‍ വലിയ കുറവാണ് യു. എ. ഇ. പ്രഖ്യാ പി ച്ചിരുന്നത്. മുഴുവന്‍ ഗ്രേഡ് പെട്രോളിനും 15 ഫില്‍സാണ് അന്ന് വില കുറച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, യു.എ.ഇ., സാമ്പത്തികം