അബുദാബി : കേരള സോഷ്യൽ സെന്ററില്‍ ചുറ്റുവട്ടം എന്ന പേരില്‍ സംഘടി പ്പി ച്ച സാഹിത്യ സംവാദം ശ്രദ്ധേ യ മായി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ് ഏച്ചി ക്കാന ത്തിന്റെ ‘ബിരിയാണി’ എന്ന കഥ യെക്കുറിച്ച് ഒരുക്കിയ സംവാദ ത്തില്‍ പ്രവാസി എഴുത്തു കാരായ അഷ്‌റഫ് പങ്ങാട്ട യിൽ, കമറുദ്ദീൻ ആമയം എന്നിവർ വിഷയ അവതരണം നടത്തി.
സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നേതൃത്വം നൽകി. സാഹിത്യ പ്രേമി കളായ നിരവധി പേര്‍ സംബന്ധിച്ചു. സംവാദ ത്തിനും ആസ്വാദ ന ത്തിനും ഒരു തുറന്ന വേദി എന്ന ലക്‌ഷ്യം വച്ചു കൊണ്ടാണ് കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം പ്രതി വാര പരി പാടി യായ ചുറ്റു വട്ടം സംഘടി പ്പി ച്ചി രി ക്കു ന്നത്.
കൃഷ്ണ കുമാർ, സലിം ചോലാ മുഖത്ത്, സുനീർ, .ഒമർ ഷെരീഫ് , കെ. കെ. ശ്രീ. പിലി ക്കോട്, ഈദ് കമൽ, ധനേഷ് കുമാർ, ജമാൽ മൂക്കുതല, മുഹമ്മദ് ലൈന, ഫൈസൽ ബാവ, അഷ്‌റഫ് ചമ്പാട്, ബിന്ദു ഷോബി, റൂഷ് മെഹർ, ഇസ്കന്ദർ മിർസ തുടങ്ങിയവർ സംസാരിച്ചു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സാഹിത്യം